മലപ്പുറം ∙ പിടിച്ചത് കാർ. നമ്പർ പരിശോധിച്ചു നോക്കിയപ്പോൾ ഓട്ടോ. തട്ടിപ്പ് മണത്ത മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോൾ വാഹന ഉടമ പിഴയായി അടയ്ക്കേണ്ടി വന്നത് 21,000 രൂപ. റോഡ് ക്യാമറയെ പറ്റിക്കാനായി നമ്പർ പ്ലേറ്റ് മാറ്റി വ്യാപകമായി വാഹനങ്ങൾ നിരത്തിലിറങ്ങുന്നുവെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ പിടിച്ചത് കാർ. നമ്പർ പരിശോധിച്ചു നോക്കിയപ്പോൾ ഓട്ടോ. തട്ടിപ്പ് മണത്ത മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോൾ വാഹന ഉടമ പിഴയായി അടയ്ക്കേണ്ടി വന്നത് 21,000 രൂപ. റോഡ് ക്യാമറയെ പറ്റിക്കാനായി നമ്പർ പ്ലേറ്റ് മാറ്റി വ്യാപകമായി വാഹനങ്ങൾ നിരത്തിലിറങ്ങുന്നുവെന്ന സൂചനയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് പിടികൂടിയത്. 

രണ്ടത്താണിയിൽ ഇന്നലെ ഉച്ചയോടെയാണ് എഎംവിഐമാരായ പി.ബോണി, വി.വിജീഷ് എന്നിവരുടെ നേതൃത്വത്തിൽ കാർ പിടികൂടിയത്. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചാണ് വാഹനമോടുന്നതെന്ന് ആദ്യ പരിശോധനയിൽ തന്നെ വ്യക്തമായി. വാഹനത്തിനുപയോഗിച്ച നമ്പർ ഓട്ടോയുടേതായിരുന്നു.  തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ പിടികൂടിയത് നിയമലംഘനങ്ങളുടെ ഘോഷയാത്ര. വാഹനം ഓടിച്ചിരുന്ന വ്യക്തിക്ക് ലൈസൻസില്ലായിരുന്നു. 

ADVERTISEMENT

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചു, വാഹനത്തിൽ ചരക്ക് സാധനങ്ങൾ കയറ്റി, അനധികൃതമായി വാടക വാഹനമായി ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങളും കണ്ടെത്തി. എല്ലാറ്റിനും ഉൾപ്പെടെയാണ് 21000 രൂപ പിഴ ചുമത്തിയത്. വ്യാജ നമ്പർ പ്ലേറ്റ് ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ പ്രമോദ് കുമാർ അറിയിച്ചു.

ADVERTISEMENT

English Summary: Fake registration number, motor vehicle department fined the vehicle owner 21,000 rupees