മലപ്പുറം∙ ‘മതേതരത്വമാണ് ഇന്ത്യയുടെ മതം’ എന്ന സന്ദേശവുമായി സുന്നി യുവജന സംഘം ഈസ്റ്റ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ രാഷ്ട്രരക്ഷാ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി രക്തസാക്ഷികളായ സമരപോരാളികളെ അനുസ്മരിച്ച സംഗമത്തിൽ അവർ പൊരുതിനേടിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ ‘മതേതരത്വമാണ് ഇന്ത്യയുടെ മതം’ എന്ന സന്ദേശവുമായി സുന്നി യുവജന സംഘം ഈസ്റ്റ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ രാഷ്ട്രരക്ഷാ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി രക്തസാക്ഷികളായ സമരപോരാളികളെ അനുസ്മരിച്ച സംഗമത്തിൽ അവർ പൊരുതിനേടിയ സ്വാതന്ത്ര്യത്തിന്റെ സാക്ഷാൽക്കാരം തലമുറകളിലേക്കു കൈമാറുമെന്ന് ആയിരങ്ങൾ പ്രതിജ്ഞ ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസല്യാർ ഉദ്ഘാടനം ചെയ്തു. മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയായി. സമസ്ത ജില്ലാ ജനറൽ സെക്രട്ടറി ഇ.മൊയ്തീൻ ഫൈസി പുത്തനഴി അധ്യക്ഷത വഹിച്ചു. 

സമസ്ത വൈസ് പ്രസിഡന്റ് കോട്ടുമല മൊയ്തീൻ കുട്ടി മുസല്യാർ പ്രാർഥന നടത്തി. പി. ഉബൈദുല്ല എംഎൽഎ, എസ്‍വൈഎസ് ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര, സംസ്ഥാന സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ഓണംപിള്ളി മുഹമ്മദ് ഫൈസി, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, എസ്‍വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ.റഹ്മാൻ ഫൈസി കാവനൂർ, ജില്ലാ ട്രഷറർ അബ്ദുൽ ഖാദിർ ഫൈസി കുന്നുംപുറം, മലപ്പുറം നഗരസഭാധ്യക്ഷൻ മുജീബ് കാടേരി, ബി.എസ്.കെ തങ്ങൾ എടവണ്ണപ്പാറ, കെ.കെ.എസ്.ബാപ്പുട്ടി തങ്ങൾ, ഷാഹുൽ ഹമീദ് മേൽമുറി എന്നിവർ പ്രസംഗിച്ചു. രാവിലെ ശാഖകളിൽ പതാക ഉയർത്തലും ഫ്രീഡം സ്വീറ്റും നടത്തി.