ചർച്ചാവിഷയമായി മൂന്നാം ക്ലാസുകാരന്റെ സ്വാതന്ത്ര്യദിന പ്രഭാഷണം
തിരൂരങ്ങാടി ∙ ചർച്ചാവിഷയമായി മൂന്നാം ക്ലാസുകാരന്റെ സ്വാതന്ത്ര്യദിന പ്രഭാഷണം. വെളിമുക്ക് വിജെ പള്ളി എഎംയുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ വെമ്പാല മുഹമ്മദ് ഇയാസിന്റെ പ്രസംഗമാണ് തരംഗമായി മാറിയത്. രാജ്യത്ത് മതസൗഹാർദം നിലനിൽക്കണമെന്നും നമ്മുടെ രാജ്യത്തിന്റെ സ്വഭാവം സൗഹാർദത്തിന്റേതാണെന്നും

തിരൂരങ്ങാടി ∙ ചർച്ചാവിഷയമായി മൂന്നാം ക്ലാസുകാരന്റെ സ്വാതന്ത്ര്യദിന പ്രഭാഷണം. വെളിമുക്ക് വിജെ പള്ളി എഎംയുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ വെമ്പാല മുഹമ്മദ് ഇയാസിന്റെ പ്രസംഗമാണ് തരംഗമായി മാറിയത്. രാജ്യത്ത് മതസൗഹാർദം നിലനിൽക്കണമെന്നും നമ്മുടെ രാജ്യത്തിന്റെ സ്വഭാവം സൗഹാർദത്തിന്റേതാണെന്നും പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യത്തിനായി രാജ്യത്തിന്റെ നാനാഭാഗങ്ങളിലും മരിച്ചുവീണ ആയിരക്കണക്കിനു മനുഷ്യരുടെ ചോരയുടെ ചോപ്പും വിയർപ്പിന്റെ ഉപ്പുമുണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്. ജാതിയും മതവും നിറവും മണവും മറന്ന് മനുഷ്യർ ഒരുമിച്ചാണ് സ്വാതന്ത്ര്യം നേടിയത്.
സൗഹാർദവും ഒരുമയുമാണു വേണ്ടത് എന്നിങ്ങനെ പോകുന്നു കൊച്ചുമിടുക്കന്റെ പ്രഭാഷണം. ചെറിയ വായിൽനിന്നും വന്ന വലിയ പ്രഭാഷണം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പരക്കുകയാണ്. വളവന്നൂർ ആയുഷ് യൂനാനി ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫിസറായ ഡോ. മുഹമ്മദ് ഫൈസിന്റെയും സൈനബയുടെയും മൂന്നാമത്തെ മകനാണ് ഇയാസ്. ബന്ധുവാണ് പ്രസംഗം എഴുതിക്കൊടുത്തത്. എൽപി വിഭാഗം പ്രസംഗമത്സരത്തിലും എസ്എസ്എഫ് സാഹിത്യോത്സവിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഇയാസിനെ മന്ത്രി വി.ശിവൻകുട്ടി അഭിനന്ദിച്ചു.