മലപ്പുറം കുടുംബക്കോടതിക്ക് സ്വന്തം കെട്ടിടമൊരുങ്ങുന്നു
മലപ്പുറം ∙ സ്ഥലപരിമിതികളിൽ വീർപ്പുമുട്ടുന്ന മലപ്പുറം കുടുംബക്കോടതിക്കു സ്വന്തം കെട്ടിടമാകുന്നു. 16 വർഷം നീണ്ട കാത്തിരിപ്പിനു ശേഷമാണ് കെട്ടിട നിർമാണ നടപടികളിലേക്ക് കടക്കുന്നത്. 3 നിലകളിലായി കലക്ടറേറ്റിലെ വിവിപാറ്റും വോട്ടിങ് യന്ത്രങ്ങളും സൂക്ഷിക്കാൻ നിർമിച്ച കെട്ടിടത്തോടു ചേർന്ന് 32 സെന്റ് സ്ഥലത്തു

മലപ്പുറം ∙ സ്ഥലപരിമിതികളിൽ വീർപ്പുമുട്ടുന്ന മലപ്പുറം കുടുംബക്കോടതിക്കു സ്വന്തം കെട്ടിടമാകുന്നു. 16 വർഷം നീണ്ട കാത്തിരിപ്പിനു ശേഷമാണ് കെട്ടിട നിർമാണ നടപടികളിലേക്ക് കടക്കുന്നത്. 3 നിലകളിലായി കലക്ടറേറ്റിലെ വിവിപാറ്റും വോട്ടിങ് യന്ത്രങ്ങളും സൂക്ഷിക്കാൻ നിർമിച്ച കെട്ടിടത്തോടു ചേർന്ന് 32 സെന്റ് സ്ഥലത്തു 12 കോടി രൂപ ചെലവിലാണു കെട്ടിടം നിർമിക്കുന്നത്. തറക്കല്ലിടൽ ഇന്നു രാവിലെ 10.30ന് ഹൈക്കോടതി ജഡ്ജി സതീഷ് നൈനാൻ നിർവഹിക്കും.
2007ൽ ആണ് മഞ്ചേരിയിൽനിന്നു മലപ്പുറത്തേക്കു മാറ്റിയ കുടുംബക്കോടതിക്കു സ്വന്തമായി കെട്ടിടം നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചത്. കെട്ടിടത്തിനായി ആദ്യം 25 സെന്റ് സ്ഥലം അനുവദിച്ചെങ്കിലും പിന്നീട് 7 സെന്റുകൂടി നൽകുകയായിരുന്നു. അതനുസരിച്ചു രൂപരേഖയിലും മാറ്റം വരുത്തി. പുതുക്കിയ രൂപരേഖയുടെ അംഗീകാരത്തിനു 2021 ജൂലൈയിൽ ആഭ്യന്തര വകുപ്പിന് അപേക്ഷ നൽകിയിരുന്നു. ഒന്നര വർഷത്തിനു ശേഷമാണു ഭരണാനുമതി ലഭിച്ചത്. കഴിഞ്ഞ മാർച്ചിൽ തന്നെ മരാമത്ത് വിഭാഗം ടെൻഡർ നടപടികളിലേക്കു പ്രവേശിച്ചെങ്കിലും നടപടികൾ നീണ്ടുപോയി.
നിർമാണച്ചെലവിൽ 7.2 കോടി രൂപ കേന്ദ്ര വിഹിതവും 4.8 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതവുമായിരിക്കും. വാഹന പാർക്കിങ്, കോടതി ഹാൾ, ജഡ്ജിയുടെ ചേംബർ, ഓഫിസ്, കേസിനു വരുന്നവ സ്ത്രീകളടക്കമുള്ളവർക്ക് വിശ്രമകേന്ദ്രം, കൗൺസലിങ് ഹാൾ അടക്കമുള്ള സംവിധാനം ഉണ്ടാകും. ബ്രിട്ടിഷ് കാലത്തു നിർമിച്ച നിലവിലെ കുടുംബക്കോടതി കെട്ടിടത്തിൽ ജില്ലാ ട്രഷറി അടക്കമുള്ള ഓഫിസുകൾ പ്രവർത്തിക്കുന്നതിനാൽ സ്ഥലപരിമിതി ഏറെയാണ്.