ഓണമെത്തിയിട്ടും കിറ്റ് എത്തിയില്ല
പൊന്നാനി ∙ തിരുവോണം അടുത്തെത്തിയിട്ടും സപ്ലൈകോയുടെ ഓണക്കിറ്റെത്തിയില്ല. എഎവൈ കാർഡുടമകൾക്ക് മാത്രമാണ് ഇത്തവണ കിറ്റുള്ളത്. ജില്ലയിൽ 51,015 കാർഡുടമകൾക്ക് മാത്രമാണു കിറ്റ്. ഇതുപോലും കൃത്യസമയത്ത് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. കിറ്റിലേക്കുള്ള പ്രധാനപ്പെട്ട സാധനങ്ങൾ ഇതുവരെയും എത്താത്തതാണ് കിറ്റ് വൈകാൻ

പൊന്നാനി ∙ തിരുവോണം അടുത്തെത്തിയിട്ടും സപ്ലൈകോയുടെ ഓണക്കിറ്റെത്തിയില്ല. എഎവൈ കാർഡുടമകൾക്ക് മാത്രമാണ് ഇത്തവണ കിറ്റുള്ളത്. ജില്ലയിൽ 51,015 കാർഡുടമകൾക്ക് മാത്രമാണു കിറ്റ്. ഇതുപോലും കൃത്യസമയത്ത് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. കിറ്റിലേക്കുള്ള പ്രധാനപ്പെട്ട സാധനങ്ങൾ ഇതുവരെയും എത്താത്തതാണ് കിറ്റ് വൈകാൻ കാരണം. മിൽമയുടെ പായസക്കൂട്ട് എത്തിയിട്ടില്ല. ചെറുപയർ പരിപ്പില്ല. സാധനങ്ങൾ വരാൻ വൈകുന്നത് വിതരണത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷം 10 ലക്ഷത്തിലധികം കിറ്റുകൾ ജില്ലയിലെ റേഷൻ കടകൾ വഴി വിതരണം ചെയ്തിരുന്നു. ഇത്തവണ കിറ്റുകളുടെ എണ്ണം കുറച്ചതു മാത്രമല്ല, കിറ്റിലെ ഇനങ്ങളിലും കുറവു വരുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. 13 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്. പഞ്ചസാര കിറ്റിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊടി ഉപ്പ് മാത്രമാണ് ഇത്തവണത്തെ കിറ്റിൽ ഒരു കിലോഗ്രാം തൂക്കത്തിലുള്ളത്. ചെറുപയർ അരക്കിലോയും വെളിച്ചെണ്ണ അര ലീറ്ററുമാണുള്ളത്. തുവരപ്പരിപ്പ്, പായസം മിക്സ്, ചെറുപയർ പരിപ്പ് എന്നിവ 250 ഗ്രാം വീതമാണുള്ളത്. ബാക്കിയുള്ള സാധനങ്ങൾ 100 ഗ്രാമിന്റെ ചെറിയ പായ്ക്കറ്റുകളാണ്.
അവസാന മണിക്കൂറുകളിൽ കിറ്റുകൾ എങ്ങനെ വിതരണം ചെയ്തു തീർക്കുമെന്ന ആശങ്കയിലാണ് വകുപ്പ് ഉദ്യോഗസ്ഥരും റേഷൻ കടക്കാരും. ഇന്ന് ഏതാനും കിറ്റുകൾ റേഷൻ കടകളിലെത്തിക്കുമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും ഒരു ഉറപ്പുമില്ല. കിറ്റിലേക്കുള്ള ശേഷിക്കുന്ന സാധനങ്ങൾ വന്നതിനു ശേഷം വേണം കടകളിലെത്തിക്കാൻ. നാളെയും മറ്റന്നാളും റേഷൻ കടകൾ തുറന്നുപ്രവർത്തിക്കുമെന്നതാണ് ആശ്വാസം.