ഓണാവേശത്തിൽ ടൂറിസം കേന്ദ്രങ്ങൾ
തിരൂർ ∙ ഓണാഘോഷം കഴിഞ്ഞുള്ള ആലസ്യമല്ല, തീരാത്ത ആവേശമായിരുന്നു പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം. തിരുവോണം ദിവസം ഉച്ചയോടെ സദ്യയെല്ലാം കഴിഞ്ഞ് കുടുംബങ്ങൾ തീരപ്രദേശത്തെത്തിയിരുന്നു. സൂര്യാസ്തമയം കഴിഞ്ഞിട്ടും രാത്രി കടലിൽ നിന്നുള്ള കാറ്റേറ്റ് ഒട്ടേറെ പേരാണ് തീരത്തുണ്ടായിരുന്നത്. ഇന്നലെയും വൻ

തിരൂർ ∙ ഓണാഘോഷം കഴിഞ്ഞുള്ള ആലസ്യമല്ല, തീരാത്ത ആവേശമായിരുന്നു പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം. തിരുവോണം ദിവസം ഉച്ചയോടെ സദ്യയെല്ലാം കഴിഞ്ഞ് കുടുംബങ്ങൾ തീരപ്രദേശത്തെത്തിയിരുന്നു. സൂര്യാസ്തമയം കഴിഞ്ഞിട്ടും രാത്രി കടലിൽ നിന്നുള്ള കാറ്റേറ്റ് ഒട്ടേറെ പേരാണ് തീരത്തുണ്ടായിരുന്നത്. ഇന്നലെയും വൻ തിരക്കായിരുന്നു തീരങ്ങളിൽ. പടിഞ്ഞാറേക്കര ടൂറിസം ബീച്ചിൽ കഴിഞ്ഞ വർഷത്തേക്കാൾ ആളെത്തി. ഇവിടെ വൻ സുരക്ഷയാണ് ഡിടിപിസി ഒരുക്കിയിരുന്നത്.
അപകടത്തെത്തുടർന്ന് ദുഃഖം തളം കെട്ടി നിന്നിരുന്ന താനൂർ തൂവൽതീരം ബീച്ചും ഓണാഘോഷത്തിനായി തുറന്നിരുന്നു. ഇവിടെ കടൽ കാണാൻ വൻ ജനാവലിയാണ് എത്തിയത്. അംഗീകൃത ബീച്ചുകൾക്കു പുറമേ മറ്റു കടൽത്തീരങ്ങളിലും ആളെത്തി. പറവണ്ണയിലെ ബദാം ബീച്ച്‍ തിരുവോണ ദിവസം ഉച്ചയോടെ നിറഞ്ഞു കവിഞ്ഞു. ഉണ്യാൽ കടപ്പുറത്തും കൂട്ടായി സുൽത്താൻ ബീച്ചിലുമെല്ലാം നൂറുകണക്കിനു പേരെത്തി.
ചമ്രവട്ടം നിളയോരം പാർക്കിലും കർമ റോഡിലുമെല്ലാം ഭാരതപ്പുഴ കാണാൻ ജനമൊഴുകിയെത്തിയിരുന്നു. ചമ്രവട്ടം പാലത്തിനു മുകളിലും ഒട്ടേറെപ്പേരെത്തി. തിരൂർ നഗരത്തിലും ഓണത്തിരക്ക് കുറഞ്ഞിട്ടില്ല. വ്യാപാര സ്ഥാപനങ്ങളിൽ വലിയ തിരക്കുണ്ടായിരുന്നു. വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും ഗൾഫ് മാർക്കറ്റിലും ഇലക്ട്രോണിക്സ് വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം തിരക്ക് അനുഭവപ്പെട്ടു.