കുറ്റിപ്പുറം സ്റ്റേഷനിലെ നവീകരണം ഇഴയുന്നു; ലിഫ്റ്റിന്റെ പണികളും മന്ദഗതിയിൽ
കുറ്റിപ്പുറം ∙ റെയിൽവേ സ്റ്റേഷനിലെ നവീകരണ ജോലികൾ ഇഴഞ്ഞുനീങ്ങുന്നു. ഒരുവർഷത്തിനകം പൂർത്തീകരിക്കേണ്ട പദ്ധതിയാണ് മന്ദഗതിയിൽ മുന്നോട്ട് പോകുന്നത്. ഒരു കോടിയോളം രൂപ ചെലവിട്ട് സ്റ്റേഷൻ കെട്ടിടവും പാർക്കിങ് സ്ഥലവും വിശ്രമ മുറികളും നവീകരിക്കുന്ന പദ്ധതി 4 മാസം മുൻപാണ് ആരംഭിച്ചത്. സ്റ്റേഷനിലെ പ്രധാന

കുറ്റിപ്പുറം ∙ റെയിൽവേ സ്റ്റേഷനിലെ നവീകരണ ജോലികൾ ഇഴഞ്ഞുനീങ്ങുന്നു. ഒരുവർഷത്തിനകം പൂർത്തീകരിക്കേണ്ട പദ്ധതിയാണ് മന്ദഗതിയിൽ മുന്നോട്ട് പോകുന്നത്. ഒരു കോടിയോളം രൂപ ചെലവിട്ട് സ്റ്റേഷൻ കെട്ടിടവും പാർക്കിങ് സ്ഥലവും വിശ്രമ മുറികളും നവീകരിക്കുന്ന പദ്ധതി 4 മാസം മുൻപാണ് ആരംഭിച്ചത്. സ്റ്റേഷനിലെ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂര നവീകരണം മാത്രമാണ് ഇതുവരെ പൂർത്തിയായത്. ഈ കെട്ടിടത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ നവീകരണവും പാർക്കിങ് സ്ഥലത്തിന്റെ വിപുലീകരണവും ഇതുവരെ ആരംഭിച്ചിട്ടില്ല.
90 ലക്ഷം രൂപ ചെലവിട്ട് സ്ഥാപിക്കുന്ന ലിഫ്റ്റ് സംവിധാനത്തിന്റെ ജോലികളും മന്ദഗതിയിലാണ്. 7 മാസത്തിലേറെയായി ലിഫ്റ്റ് സംവിധാനത്തിനുള്ള ജോലികൾ ആരംഭിച്ചിട്ട്. പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന ലിഫ്റ്റ് നിർമാണം ഉടൻ പൂർത്തിയാകുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നത്. ജില്ലയിൽ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെട്ട 5 സ്റ്റേഷനുകളിൽ ഒന്നാണ് കുറ്റിപ്പുറം. നിലവിൽ നടക്കുന്ന ജോലികൾ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെട്ടതല്ല.