തിരൂർ ∙ ആയുർവേദ ആശുപത്രി മുൻപ് തീരുമാനിച്ച സ്ഥലത്തു നിന്ന് മാറ്റി നിർമിക്കാനുള്ള നഗരസഭയുടെ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. വാർഡ് 18ൽ സൗജന്യമായി കിട്ടിയ സ്ഥലത്തു നിർമിക്കാൻ തീരുമാനിച്ചിരുന്നത് വാർഡ് 21ൽ ലഭിച്ച സ്ഥലത്തേക്കു മാറ്റാൻ തീരുമാനിച്ചതാണ് സ്റ്റേ ചെയ്തത്. 2021ലാണു നഗരസഭയുടെ മുൻ അംഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂർ ∙ ആയുർവേദ ആശുപത്രി മുൻപ് തീരുമാനിച്ച സ്ഥലത്തു നിന്ന് മാറ്റി നിർമിക്കാനുള്ള നഗരസഭയുടെ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. വാർഡ് 18ൽ സൗജന്യമായി കിട്ടിയ സ്ഥലത്തു നിർമിക്കാൻ തീരുമാനിച്ചിരുന്നത് വാർഡ് 21ൽ ലഭിച്ച സ്ഥലത്തേക്കു മാറ്റാൻ തീരുമാനിച്ചതാണ് സ്റ്റേ ചെയ്തത്. 2021ലാണു നഗരസഭയുടെ മുൻ അംഗം മുളിയത്തിൽ കുഞ്ഞീര്യക്കുട്ടി വാർഡ് 18ൽ 6 സെന്റ് ഭൂമി നഗരസഭയ്ക്കു സൗജന്യമായി കൈമാറിയത്. 3 സെന്റ് ഭൂമിയിൽ ആയുർവേദ ആശുപത്രിയും ബാക്കി സ്ഥലത്ത് അങ്കണവാടിയും നിർമിക്കാനാണു സ്ഥലം വിട്ടുകൊടുത്തത്. ആയുർവേദ ആശുപത്രി കെട്ടിടത്തിനു അവരുടെ മാതാവിന്റെ പേരു നൽകണമെന്നും സ്ഥലം നൽകുമ്പോൾ ഒപ്പിട്ട വ്യവസ്ഥയിൽ പറഞ്ഞിരുന്നു. ഇത് അന്നത്തെ കൗൺസിൽ അംഗീകരിക്കുകയും ചെയ്തു. എന്നാൽ മാസങ്ങൾക്കു മുൻപ് വാർഡ് 21ൽ മറ്റൊരു കുടുംബം വിട്ടു നൽകിയ സ്ഥലത്ത് ആശുപത്രിയുടെ നിർമാണം തുടങ്ങാൻ നഗരസഭ തീരുമാനമെടുത്തു. 

ഇതോടെ കുഞ്ഞീര്യക്കുട്ടി ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് നഗരസഭയുടെ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ പ്രിൻസിപ്പൽ സെക്രട്ടറിക്കും ഓംബുഡ്സ്മാനും കുഞ്ഞീര്യക്കുട്ടി പരാതി നൽകിയിട്ടുണ്ട്. നിലവിൽ നഗരസഭയിലെ ആയുർവേദ ആശുപത്രി വാടകക്കെട്ടിടത്തിലാണു പ്രവർത്തിക്കുന്നത്. തന്റെ മാതാവിന്റെ സ്മരണയ്ക്കായി യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ ലക്ഷങ്ങൾ വില വരുന്ന സ്ഥലം നഗരസഭയുടെ മുൻ അംഗം വിട്ടു നൽകിയിട്ടും ഇത് വർഷങ്ങളോളം വെറുതെയിട്ട് നഗരസഭ അവരെ അപമാനിക്കുകയായിരുന്നുവെന്ന് സിപിഎം ഏരിയ സെക്രട്ടറി പി.ഹംസക്കുട്ടി ആരോപിച്ചു. ഭരണസമിതിയുടെ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തതിനാൽ നഗരസഭ നിലപാട് തിരുത്തണമെന്നും ഹംസക്കുട്ടി പറഞ്ഞു.