സ്ലീപ്പർ കോച്ച് കുറയ്ക്കുന്നതിനെതിരെ പ്രതിഷേധ യാത്ര നടത്തി
മലപ്പുറം ∙ ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ വെട്ടിച്ചുരുക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ പ്രതിഷേധ ട്രെയിൻ സന്ദേശ യാത്ര സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. മാവേലി എക്സ്പ്രസ്, മലബാർ എക്സ്പ്രസ്, ചെന്നൈ മെയിൽ, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് തുടങ്ങി കേരളത്തിലെ പ്രധാന ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച്

മലപ്പുറം ∙ ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ വെട്ടിച്ചുരുക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ പ്രതിഷേധ ട്രെയിൻ സന്ദേശ യാത്ര സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. മാവേലി എക്സ്പ്രസ്, മലബാർ എക്സ്പ്രസ്, ചെന്നൈ മെയിൽ, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് തുടങ്ങി കേരളത്തിലെ പ്രധാന ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് തേഡ് എസി ആക്കി സാധാരണ യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ് കേന്ദ്രസർക്കാരെന്ന് ഡിവൈഎഫ്ഐ അഭിപ്രായപ്പെട്ടു.
നിലമ്പൂർ – ഷൊർണൂർ എക്സ്പ്രസ്, നിലമ്പൂർ പാലക്കാട് എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, കണ്ണൂർ എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, കണ്ണൂർ – ഷൊർണൂർ സ്പെഷൽ എക്സ്പ്രസ് എന്നീ ജില്ലയിലൂടെ കടന്നു പോകുന്ന ട്രെയിനുകളിലാണു പ്രതിഷേധ യാത്ര നടത്തിയത്. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ ജില്ലാ സെക്രട്ടറി കെ.ശ്യാംപ്രസാദ്, നിലമ്പൂരിൽ ജില്ലാ പ്രസിഡന്റ് പി.ഷബീർ, എൻ.എം ഷഫീഖ്, തിരൂരിലും വാണിയമ്പലത്തും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.മുനീർ, ടി.പി.രഹന സബീന എന്നിവർ സമരത്തിനു നേതൃത്വം നൽകി.