പെരിന്തൽമണ്ണ∙ പൊലീസ് സ്‌റ്റേഷനു സമീപത്തെ തൊണ്ടി വാഹന ശേഖരം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നു. പൊലീസ് പിടികൂടിയ വാഹനങ്ങൾ സ്‌റ്റേഷനു സമീപമുള്ള റോഡുവക്കിൽ നിർത്തിയിടുകയായിരുന്നു. വർഷങ്ങളായുള്ള തൊണ്ടി വാഹനങ്ങൾ ഇവിടെ തുരുമ്പെടുത്ത് നശിച്ച് കിടപ്പാണ്. പുനരുപയോഗത്തിന് പറ്റിയവ മാത്രമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരിന്തൽമണ്ണ∙ പൊലീസ് സ്‌റ്റേഷനു സമീപത്തെ തൊണ്ടി വാഹന ശേഖരം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നു. പൊലീസ് പിടികൂടിയ വാഹനങ്ങൾ സ്‌റ്റേഷനു സമീപമുള്ള റോഡുവക്കിൽ നിർത്തിയിടുകയായിരുന്നു. വർഷങ്ങളായുള്ള തൊണ്ടി വാഹനങ്ങൾ ഇവിടെ തുരുമ്പെടുത്ത് നശിച്ച് കിടപ്പാണ്. പുനരുപയോഗത്തിന് പറ്റിയവ മാത്രമാണ് വല്ലപ്പോഴും നടക്കുന്ന ലേലത്തിൽ വിറ്റുപോകാറുള്ളത്. കേസിൽ തീർപ്പാവാത്തതും ഉടമസ്ഥർ ഉപേക്ഷിച്ചതുമായ നൂറു കണക്കിന് വാഹനങ്ങളാണ് ഇവിടെ പരിസര മലിനീകരണം സൃഷ്‌ടിച്ചു കിടക്കുന്നത്. ലോറികളിലെയും പിക്കപ്പ് വാഹനങ്ങളിലെയും മണ്ണിലും മണലിലും പാഴ്‌ച്ചെടികൾ വളർന്ന് മരങ്ങളായി മാറിയിട്ടുണ്ട്. മഴ പെയ്‌തതോടെ മാലിന്യം അഴുകുകയും ദുർഗന്ധം വമിക്കുകയും ചെയ്യുന്നുണ്ട്.

നിപ്പ ഉൾപ്പെടെയുള്ള രോഗം വ്യാപിക്കുന്ന ഘട്ടത്തിൽ നഗരസഭ മുൻകൈ എടുത്ത് രോഗ പ്രതിരോധത്തെ പറ്റിയും ശുചിത്വ പാലനത്തെ പറ്റിയും ബോധവൽക്കരണം നടത്തി വരുന്നു. അതേ സമയം നഗരമധ്യത്തിലെ ഈ രോഗവ്യാപന കേന്ദ്രം നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുന്നില്ല. ഐഎംഎ പ്രസിഡന്റ് ആയിരുന്ന ഡോ.കെ.എ.സീതിയുടെ പൊതു താൽപര്യ ഹർജി പ്രകാരം ഈ മാലിന്യ ശേഖരം ഉടൻ നീക്കം ചെയ്യാൻ 8 വർഷം മുൻപ് ഹൈക്കോടതി ഉത്തരവിട്ടതാണ്. പൊതുലേലം വച്ച് ചില വാഹനങ്ങൾ ലേലം ചെയ്‌തത് ഒഴിച്ചാൽ തുടർ നടപടി ഉണ്ടായില്ല.