ജീവിതം വന്യമൃഗങ്ങളെ പേടിച്ച്: മേലേചെമ്പൻകൊല്ലി മുതൽ കോടാലിപ്പൊയിൽ വരെയുളള ഭാഗത്ത് മൃഗശല്യം രൂക്ഷം
എടക്കര ∙ ചെമ്പൻകൊല്ലി – കോടാലിപ്പൊയിൽ റോഡിൽ മേലേചെമ്പൻകൊല്ലി മുതൽ കോടാലിപ്പൊയിൽ വരെയുളള പ്രദേശത്തു വന്യമൃഗ ശല്യം രൂക്ഷമാണ്. ഒരു ഭാഗത്തു വനമായതിനാൽ മൃഗങ്ങൾ ഏതുസമയത്തും റോഡിലെത്തും. കാട്ടാനകളാണു മിക്കപ്പോഴും റോഡിലിറങ്ങുന്നത്. എന്നാൽ, കഴിഞ്ഞദിവസം ഇവിടെ പുലിയും റോഡിലിറങ്ങി. ബൈക്കിലെത്തിയ യാത്രക്കാരൻ
എടക്കര ∙ ചെമ്പൻകൊല്ലി – കോടാലിപ്പൊയിൽ റോഡിൽ മേലേചെമ്പൻകൊല്ലി മുതൽ കോടാലിപ്പൊയിൽ വരെയുളള പ്രദേശത്തു വന്യമൃഗ ശല്യം രൂക്ഷമാണ്. ഒരു ഭാഗത്തു വനമായതിനാൽ മൃഗങ്ങൾ ഏതുസമയത്തും റോഡിലെത്തും. കാട്ടാനകളാണു മിക്കപ്പോഴും റോഡിലിറങ്ങുന്നത്. എന്നാൽ, കഴിഞ്ഞദിവസം ഇവിടെ പുലിയും റോഡിലിറങ്ങി. ബൈക്കിലെത്തിയ യാത്രക്കാരൻ
എടക്കര ∙ ചെമ്പൻകൊല്ലി – കോടാലിപ്പൊയിൽ റോഡിൽ മേലേചെമ്പൻകൊല്ലി മുതൽ കോടാലിപ്പൊയിൽ വരെയുളള പ്രദേശത്തു വന്യമൃഗ ശല്യം രൂക്ഷമാണ്. ഒരു ഭാഗത്തു വനമായതിനാൽ മൃഗങ്ങൾ ഏതുസമയത്തും റോഡിലെത്തും. കാട്ടാനകളാണു മിക്കപ്പോഴും റോഡിലിറങ്ങുന്നത്. എന്നാൽ, കഴിഞ്ഞദിവസം ഇവിടെ പുലിയും റോഡിലിറങ്ങി. ബൈക്കിലെത്തിയ യാത്രക്കാരൻ
എടക്കര ∙ ചെമ്പൻകൊല്ലി – കോടാലിപ്പൊയിൽ റോഡിൽ മേലേചെമ്പൻകൊല്ലി മുതൽ കോടാലിപ്പൊയിൽ വരെയുളള പ്രദേശത്തു വന്യമൃഗ ശല്യം രൂക്ഷമാണ്. ഒരു ഭാഗത്തു വനമായതിനാൽ മൃഗങ്ങൾ ഏതുസമയത്തും റോഡിലെത്തും. കാട്ടാനകളാണു മിക്കപ്പോഴും റോഡിലിറങ്ങുന്നത്. എന്നാൽ, കഴിഞ്ഞദിവസം ഇവിടെ പുലിയും റോഡിലിറങ്ങി.
ബൈക്കിലെത്തിയ യാത്രക്കാരൻ പുലിയുടെ മുന്നിലേക്കാണു ചെന്നത്. പിന്നീട്, ബൈക്ക് തിരിച്ചുവിട്ടു രക്ഷപ്പെടുകയായിരുന്നു. കരിയംമുരിയം വനാതിർത്തിയിലുള്ള ചെമ്പൻകൊല്ലി, കോടാലിപ്പൊയിൽ, ഉണിച്ചന്തം, അറന്നാടംപാടം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം പകൽ സമയത്തുപോലും ആനക്കൂട്ടമെത്തും.
പ്രദേശത്ത് ഇതിനു മുൻപും കർഷകർക്കുനേരെ കാട്ടാനകളുടെ ആക്രമണമുണ്ടായിട്ടുണ്ട്. വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ വനാതിർത്തിയിൽ സ്ഥാപിച്ച വൈദ്യുതവേലി മിക്കയിടത്തും തകർന്നുകിടക്കുകയാണ്. രാത്രിയിൽ തെരുവുവിളക്കുകൾ കത്താത്തതും ഭീഷണിയാണ്.
ബസില്ല; സഞ്ചാരം കാൽനടയായി
മേലേ ചെമ്പൻകൊല്ലി കോടാലിപ്പൊയിൽ പ്രദേശത്തു വന്യമൃഗങ്ങളുടെ ഭീതി കാരണം കാൽനടയാത്രയ്ക്കു കഴിയാത്തതിനാൽ ബസ് സർവീസ് അനുവദിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കർഷകനുനേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. വാഴപറമ്പിൽ ഗിരീഷ് കുമാർ, സത്താർ മാഞ്ചേരി എന്നിവരുടെ നേതൃത്വത്തിലാണു നാട്ടുകാർ ഇന്നലെ കലക്ടർക്കു നിവേദനം നൽകിയത്. ബസ് സർവീസില്ലാത്തതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഇതിലെ കാൽനടയായാണു സഞ്ചരിക്കുന്നത്. നേരത്തേ ഇതിലെ ബസ് സർവീസുണ്ടായിരുന്നു.
ആനയുടെ കൊലവിളി കേട്ട ദാസൻ
ആനയുടെ അലർച്ച കേട്ട ദാസന് എന്തോ പന്തികേട് തോന്നി. ഇത് സാധാരണയുള്ള അലർച്ചയല്ല, കൊലവിളിയാണല്ലോ എന്നു മനസ്സിൽ വിചാരിച്ചതേയുള്ളൂ; പിന്നെ കേട്ടത് ഒരാളുടെ നിലവിളിയാണ്. കാലികളെ തീറ്റാൻ കാട്ടിൽ കയറിയ ഉപ്പട ചെമ്പൻകൊല്ലിയിലെ പാലക്കത്തോട്ടിൽ ജോസിനെ (66) കാട്ടാന ആക്രമിച്ച വിവരം നാട്ടുകാരെ അറിയിക്കുന്നതു പാലക്കുഴി പുത്തൻവീട്ടിൽ ദാസനാണ്.
സംഭവംനടന്ന മേലെചെമ്പൻകൊല്ലിയിൽ വനാതിർത്തിക്കു സമീപത്തു വെറ്റിലക്കൃഷി ചെയ്യുകയാണു ദാസൻ. ആന ആരെയോ ആക്രമിച്ചിട്ടുണ്ടെന്ന് ഉറപ്പായതോടെ ദാസൻ ഓടി ച്ചെന്നു. വനാതിർത്തി വരെ ചെന്നുനോക്കുമ്പോൾ കാട്ടിലേക്കു കയറുന്ന വഴിയിൽ ജോസിന്റെ സ്കൂട്ടർ കണ്ടു. ഇതിനിടെ നാട്ടുകാർ സംഘടിച്ചെത്തിയിരുന്നു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
ചെമ്പൻകൊല്ലി കോടാലിപ്പൊയിൽ റോഡിൽനിന്നു 100 മീറ്റർ മാത്രം അകലെ വനത്തിൽ വച്ചാണ് ജോസിനു നേരെ ആനയുടെ ആക്രമണമുണ്ടായത്. കാലുകൾക്കാണു സാരമായി പരുക്കേറ്റത്. വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി.കെ.എസ്. ബോബി കുമാർ, പോത്തുകല്ല് ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ വിനോദ് കൃഷ്ണ എന്നിവരുടെ നേൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
വാച്ചർമാരും ഇല്ല
വാച്ചർമാരെ കൂട്ടതോടെ പിരിച്ചുവിട്ടതും കാട്ടാനപ്രതിരോധത്തെ ബാധിച്ചുവെന്നു നാട്ടുകാർ. ജനവാസകേന്ദ്രങ്ങളിലേക്ക് ആനകൾ ഇറങ്ങുന്ന സ്ഥലങ്ങൾ അറിയുന്ന തദ്ദേശീയരായ വാച്ചർമാരാണുണ്ടായിരുന്നത്. നാട്ടുകാർ വിവരമറിയിച്ചാൽ ഉടൻ വാച്ചർമാർ സ്ഥലത്തെത്തിയിരുന്നു. ഇപ്പോൾ, വിവരമറിയിച്ചാൽ ആരും എത്തുന്നില്ലെന്നു നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
ഒറ്റരാത്രി കൊണ്ട് 150 കമുക്: വ്യാപക നാശമുണ്ടാക്കി ആനക്കൂട്ടം
എടക്കര ∙ ഒറ്റരാത്രികൊണ്ട് ആനക്കൂട്ടം 150 കമുകുകൾ നശിപ്പിച്ചു. തോട്ടത്തിൽനിന്നു പിന്തിരിപ്പിച്ചുവിട്ട ആനക്കൂട്ടം വീണ്ടും തിരിച്ചെത്തിയാണു വ്യാപകമായ നാശം വരുത്തിയത്. മൂത്തേടം നെല്ലിക്കുത്ത് പൂളക്കപ്പാറയിലെ മുണ്ടോടൻ അയമുവിന്റെ തോട്ടത്തിലെ കായ്ഫലമുള്ള കമുകുകളും 4 വർഷമായ തൈകളും ഉൾപ്പടെയാണു നശിപ്പിച്ചത്. രാത്രി പന്ത്രണ്ടോടെ ആനക്കൂട്ടം തോട്ടത്തിൽ കയറിയതറിഞ്ഞു ബഹളംവച്ചു പിന്തിരിപ്പിച്ചുവിട്ടിരുന്നു.
പുലർച്ചെയോടെയാണു വീണ്ടും ആനക്കൂട്ടമെത്തിയത്. നെല്ലിക്കുത്ത് വനാതിർത്തിയിലുള്ള തോട്ടത്തിൽ മുൻപും പല തവണ ആനക്കൂട്ടം വിളകൾ നശിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്രത്തോളം നാശം വരുത്തുന്നത് ആദ്യമായാണ്. കരുളായി റേഞ്ചിലെ പടുക്ക വനത്തിൽനിന്നും വഴിക്കടവ് റേഞ്ചിലെ നെല്ലിക്കുത്ത് വനത്തിൽനിന്നും ആനക്കൂട്ടമെത്തുന്നുണ്ട്. വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ വനാതിർത്തിയിൽ സ്ഥാപിച്ച വൈദ്യുതവേലിയും കിടങ്ങും കലാഹരണപ്പെട്ടിരിക്കയാണ്.
മുണ്ടോടൻ അയമു (കൃഷി നാശം സംഭവിച്ച കർഷകൻ)
മക്കളെയാണെങ്കിൽ പകൽ മാത്രം നോക്കിയാൽ മതി; രാത്രിയിൽ കിടന്നുറങ്ങും. പക്ഷേ, കൃഷി അങ്ങനെയല്ല, കാട്ടാനകളിൽനിന്നു കൃഷി സംരക്ഷിക്കണമെങ്കിൽ പകലും രാത്രിയും ഒരേപോലെ നോക്കണം. രാത്രിയിൽ തോട്ടം മുഴുവൻ വെളിച്ചമിട്ടു കാവലിരിക്കുകയാണ്. എന്നിട്ടും സംരക്ഷിക്കാൻ കഴിയുന്നില്ല.