അധിക്ഷേപ പ്രസംഗം: കെ.എം.ഷാജിക്കെതിരെ കേസെടുത്ത് വനിതാ കമ്മിഷൻ
മലപ്പുറം ∙ മന്ത്രി വീണാ ജോർജിനെ അധിക്ഷേപിച്ച സംഭവത്തിൽ മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജിക്കെതിരെ വനിതാ കമ്മിഷൻ കേസെടുത്തു. അധിക്ഷേപത്തിനാസ്പദമായ പ്രസംഗം സംബന്ധിച്ചു ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും അധ്യക്ഷ പി.സതീദേവി പറഞ്ഞു. മലപ്പുറം അത്താണിക്കലിൽ മുസ്‌ലിം ലീഗ് സമ്മേളനത്തിനിടെ

മലപ്പുറം ∙ മന്ത്രി വീണാ ജോർജിനെ അധിക്ഷേപിച്ച സംഭവത്തിൽ മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജിക്കെതിരെ വനിതാ കമ്മിഷൻ കേസെടുത്തു. അധിക്ഷേപത്തിനാസ്പദമായ പ്രസംഗം സംബന്ധിച്ചു ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും അധ്യക്ഷ പി.സതീദേവി പറഞ്ഞു. മലപ്പുറം അത്താണിക്കലിൽ മുസ്‌ലിം ലീഗ് സമ്മേളനത്തിനിടെ ഷാജി നടത്തിയ പരാമർശങ്ങളുടെ പേരിലാണു നടപടി.
ഷാജി പ്രസംഗത്തിൽ ഉപയോഗിച്ച ‘സാധനം’ എന്ന വാക്കിലൂടെ അദ്ദേഹം ഏതു രീതിയിലാണു സ്ത്രീ സമൂഹത്തെ കാണുന്നതെന്നു മനസ്സിലാക്കാമെന്നു വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു. സ്മാർത്തവിചാരം എന്ന മനുഷ്യത്വവിരുദ്ധമായ വിചാരണരീതിയിൽ കുറ്റാരോപിതയായ സ്ത്രീയെ വിളിക്കുന്ന പേരായിരുന്നു ‘സാധനം’. ഷാജിയെ പോലെയുള്ളവരുടെ മനസ്സിൽനിന്നു തികട്ടിവരുന്ന ഫ്യൂഡൽ മാടമ്പിത്തരത്തിന്റെ പ്രതിഫലനമാണ് ഇത്തരം സ്ത്രീവിരുദ്ധ പരാമർശങ്ങളെന്നും അവർ പറഞ്ഞു.