തുടർച്ചയായി 2 അവധികൾ; തിരൂർ ജില്ലാ ആശുപത്രിയിൽ ഒപിയിൽ ഡോക്ടർമാരില്ല
തിരൂർ ∙ തുടർച്ചയായി 2 അവധികൾ വന്നതോടെ തിരൂർ ജില്ലാ ആശുപത്രിയിലെ ഒപിയിൽ ഡോക്ടർമാരില്ലാത്ത സ്ഥിതി. 15 ഒപികളുള്ള ആശുപത്രിയിൽ ഇന്നാകെയുള്ളത് 3 ഒപികൾ മാത്രം. ഇതിൽ കാൻസർ വിഭാഗം പത്തര വരെ മാത്രം പ്രവർത്തിക്കും. ഞായറും ഗാന്ധിജയന്തിയും വന്നതോടെയാണ് ഡോക്ടർമാർ കൂട്ടത്തോടെ ആശുപത്രി വിട്ടത്. ജനറൽ ഒപി, ദന്തരോഗ

തിരൂർ ∙ തുടർച്ചയായി 2 അവധികൾ വന്നതോടെ തിരൂർ ജില്ലാ ആശുപത്രിയിലെ ഒപിയിൽ ഡോക്ടർമാരില്ലാത്ത സ്ഥിതി. 15 ഒപികളുള്ള ആശുപത്രിയിൽ ഇന്നാകെയുള്ളത് 3 ഒപികൾ മാത്രം. ഇതിൽ കാൻസർ വിഭാഗം പത്തര വരെ മാത്രം പ്രവർത്തിക്കും. ഞായറും ഗാന്ധിജയന്തിയും വന്നതോടെയാണ് ഡോക്ടർമാർ കൂട്ടത്തോടെ ആശുപത്രി വിട്ടത്. ജനറൽ ഒപി, ദന്തരോഗ വിഭാഗം എന്നിവ മാത്രമാണ് പൂർണമായി പ്രവർത്തിക്കുന്നത്.
കാൻസർ രോഗ വിഭാഗം പത്തരയോടെ അവസാനിപ്പിക്കും. പ്രധാന ഒപികളായ മെഡിസിൻ, ശിശുരോഗ വിഭാഗം, എല്ലുരോഗ വിഭാഗം, ഇഎൻടി, നേത്രരോഗ വിഭാഗം, സർജറി വിഭാഗം, ഫിസിക്കൽ മെഡിസിൻ, സ്ത്രീരോഗ വിഭാഗം, ശ്വാസകോശ വിഭാഗം, ഗാസ്ട്രോ എൻട്രോളജി എന്നിവയൊന്നും ഇന്നു പ്രവർത്തിക്കുന്നില്ല. ഇത് രോഗികളെ ഏറെ പ്രയാസത്തിലാക്കും. അതേസമയം മുൻപുണ്ടായ ഡോക്ടർമാരുടെ കൂട്ട സ്ഥലംമാറ്റത്തെ തുടർന്ന് അവതാളത്തിലായ ആശുപത്രി പ്രവർത്തനം ഇനിയും ശരിയായിട്ടില്ല. ഗൈനക്കോളജി വിഭാഗത്തിൽ അടക്കം പ്രശ്നം നിലനിൽക്കുന്നുണ്ടെന്നു രോഗികൾ ആരോപിച്ചു.