അത് ‘മിന്നൽ അനഘ’; ഉരുണ്ടുനീങ്ങിയ ഓട്ടോ പിടിച്ചുനിർത്തിയ പെൺകുട്ടിയെ തിരിച്ചറിഞ്ഞു
ചങ്ങരംകുളം ∙ റോഡിലേക്ക് ഉരുണ്ടിറങ്ങിയ ഓട്ടോറിക്ഷ പിടിച്ചുനിർത്തിയ മിടുക്കിയെ കണ്ടെത്തി. മൂക്കുതല പിസിഎൻജി എച്ച്എസ് സ്കൂൾ പ്ലസ്ടു വിദ്യാർഥിനി ചെറവല്ലൂർ കിഴക്കുംമുറി നെടിയോടത്ത് സുകുമാരൻ രജി ദമ്പതികളുടെ മകൾ അനഘ (17) യാണ് ഓട്ടോ യാത്രക്കാരുടെ രക്ഷകയായത്. പരീക്ഷയുടെ മറന്നുപോയ ഹാൾടിക്കറ്റ് എടുക്കാനായി

ചങ്ങരംകുളം ∙ റോഡിലേക്ക് ഉരുണ്ടിറങ്ങിയ ഓട്ടോറിക്ഷ പിടിച്ചുനിർത്തിയ മിടുക്കിയെ കണ്ടെത്തി. മൂക്കുതല പിസിഎൻജി എച്ച്എസ് സ്കൂൾ പ്ലസ്ടു വിദ്യാർഥിനി ചെറവല്ലൂർ കിഴക്കുംമുറി നെടിയോടത്ത് സുകുമാരൻ രജി ദമ്പതികളുടെ മകൾ അനഘ (17) യാണ് ഓട്ടോ യാത്രക്കാരുടെ രക്ഷകയായത്. പരീക്ഷയുടെ മറന്നുപോയ ഹാൾടിക്കറ്റ് എടുക്കാനായി തിരിച്ചു വീട്ടിലേക്കു പോകാൻ ഒരുങ്ങുമ്പോഴാണു ടൗണിൽ നിർത്തിയിട്ടിരുന്ന ഓട്ടോ പിറകിലേക്ക് ഉരുണ്ടുനീങ്ങുന്നത് കണ്ടത്.
കുട്ടികളടക്കമുള്ള യാത്രക്കാർ ബഹളം വയ്ക്കുന്നുണ്ടായിരുന്നു, വണ്ടിയിൽ ഡ്രൈവറെ കാണുന്നില്ല, അപകടം തിരിച്ചറിഞ്ഞ അനഘ ഓടിയെത്തി സർവശക്തിയും ഉപയോഗിച്ചു ഓട്ടോ പിടിച്ചു നിർത്തി, നാട്ടുകാർ കൂടിയതോടെ അനഘ വീട്ടിലേക്കു പോയി. സിസിടിവി ദൃശ്യം പുറത്തു വന്നതിനെത്തുടർന്ന് രക്ഷകയെ പലരും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഇന്നലെ മനോരമ വാർത്ത കണ്ട് സ്കൂളിൽ അധ്യാപകരും വിദ്യാർഥികളും അനഘയാണെന്ന് സംശയം പറഞ്ഞിരുന്നു. അനഘ പരീക്ഷ ഹാളിൽ കയറിയിരുന്നതുകൊണ്ട് വീട്ടിലെ നമ്പറിൽ വിളിച്ച് അന്വേഷിച്ചപ്പോൾ സംഭവം അനഘ വീട്ടിൽ പറഞ്ഞിരുന്നതായി അമ്മ രജി പറഞ്ഞു. പരീക്ഷ ഹാളിൽ നിന്നു പുറത്തിറങ്ങിയ അനഘയെ അനുമോദിക്കാൻ സഹപാഠികൾ കാത്തു നിൽക്കുകയായിരുന്നു. അധ്യാപകരും പിടിഎ പ്രതിനിധികളും അനഘയുടെ വീട്ടിലെത്തി അഭിനന്ദിച്ചു.