ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി
വളാഞ്ചേരി ∙ പള്ളിവളപ്പിൽ നിന്ന് ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പാലക്കാട് വല്ലപ്പുഴ ചെറുകോട് സ്വദേശി ചേരുംകുഴി ഇബ്രാഹിമിനെയാണ് (45) പ്രദേശവാസികൾ കാവലിരുന്ന് പിടികൂടിയത്. എടയൂർ മൂന്നാക്കൽ ജുമാമസ്ജിദ് വളപ്പിൽനിന്നാണ് ചന്ദനം മുറിച്ചു കടത്താനുള്ള

വളാഞ്ചേരി ∙ പള്ളിവളപ്പിൽ നിന്ന് ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പാലക്കാട് വല്ലപ്പുഴ ചെറുകോട് സ്വദേശി ചേരുംകുഴി ഇബ്രാഹിമിനെയാണ് (45) പ്രദേശവാസികൾ കാവലിരുന്ന് പിടികൂടിയത്. എടയൂർ മൂന്നാക്കൽ ജുമാമസ്ജിദ് വളപ്പിൽനിന്നാണ് ചന്ദനം മുറിച്ചു കടത്താനുള്ള ശ്രമമുണ്ടായത്. 2 ആഴ്ച മുൻപ് പള്ളിവളപ്പിൽ നിന്ന് ചന്ദനമരം മുറിച്ചു നീക്കിയതായി പ്രദേശവാസികളിൽ സംശയമുണ്ടായിരുന്നു.
തുടർന്നാണ് പ്രദേശവാസികളിൽ ചിലർ സ്ഥിരമായി കാവലിരുന്നത്. ഇന്നലെ വെളുപ്പിനാണ് ബൈക്കിലെത്തി മോഷണശ്രമം നടന്നത്. ചന്ദനം മുറിച്ചെടുത്ത് ചാക്കിൽ നിറച്ച് മടങ്ങുന്നതിനിടെയാണ് പിടിയിലായത്. 28 കിലോഗ്രാമോളം ചന്ദനം പിടിച്ചെടുത്തു. പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.