സിനിമയ്ക്ക് തിരക്കഥ എഴുതാൻ ശിവ നടന്നു, രണ്ടുവർഷം; ആന്റണിയെ നായകനാക്കി തുടങ്ങണം
കോട്ടയ്ക്കൽ ∙ സിനിമയ്ക്കു തിരക്കഥയൊരുക്കാനായി 2 വർഷമായി നാടുനീളെ കാൽനടയായി അലയുകയാണ് കളരിക്കൽ ശിവ. മുഴുവൻ സംസ്ഥാനങ്ങളും നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളും താണ്ടി യാത്ര അടുത്ത ദിവസം ശബരിമലയിൽ അവസാനിക്കും.കൊച്ചി നോവ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു സിനിമാ സംവിധാനത്തിൽ ഡിപ്ലോമ കോഴ്സ് കഴിഞ്ഞിട്ടുണ്ട്

കോട്ടയ്ക്കൽ ∙ സിനിമയ്ക്കു തിരക്കഥയൊരുക്കാനായി 2 വർഷമായി നാടുനീളെ കാൽനടയായി അലയുകയാണ് കളരിക്കൽ ശിവ. മുഴുവൻ സംസ്ഥാനങ്ങളും നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളും താണ്ടി യാത്ര അടുത്ത ദിവസം ശബരിമലയിൽ അവസാനിക്കും. കൊച്ചി നോവ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു സിനിമാ സംവിധാനത്തിൽ ഡിപ്ലോമ കോഴ്സ് കഴിഞ്ഞിട്ടുണ്ട് ശിവ. ചില സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു. ആന്റണി വർഗീസിനെ പ്രധാന കഥാപാത്രമാക്കി സിനിമ ചെയ്യണം എന്നത് ദീർഘനാളത്തെ ആഗ്രഹമാണ്.
യാത്രാപ്രാധാന്യമുള്ള വിഷയമായതിനാലാണ് നാടുചുറ്റാൻ തീരുമാനിച്ചത്. വലിയ ബാഗിൽ സാധനസാമഗ്രികൾ നിറച്ചാണ് സഞ്ചാരം. അതിനിടെ പലരുമായും ആശയ വിനിമയം നടത്തി. തിരക്കഥ ഏകദേശം എഴുതിത്തീർത്തിട്ടുണ്ട്. യാത്ര അവസാനിപ്പിച്ച് വീട്ടിലെത്തിയാൽ പൂർത്തിയാക്കും. ഇക്കഥ തീർന്നാലും യാത്രകൾ തുടരാൻ തന്നെയാണ് വാളക്കുളം അരീക്കൽ സ്വദേശിയായ ശിവയുടെ (28) തീരുമാനം.