ദേശീയ ഗെയിംസ് ബീച്ച് ഫുട്ബോൾ: കേരള ടീമിൽ 4 മലപ്പുറത്തുകാർ
കൂട്ടായി ∙ ദേശീയ ഗെയിംസിൽ ബീച്ച് ഫുട്ബോളിനുള്ള കേരള ടീമിലേക്ക് ജില്ലയിൽ നിന്നു 4 പേർ. അതിൽ 3 പേരും കൂട്ടായി മൗലാന അക്കാദമിയിൽ നിന്നുള്ളവർ. ഒരാൾ പറവണ്ണക്കാരൻ. കെ.പി.ബാസിത്, ഉമർ മുക്താർ, അക്ബർ അലി എന്നിവരാണ് മൗലാന അക്കാദമിയിൽ നിന്നുള്ളവർ.ഇവർ കൂട്ടായി എംഎംഎംഎച്ച്എസ് സ്കൂളിലെ പൂർവ വിദ്യാർഥികളുമാണ്.

കൂട്ടായി ∙ ദേശീയ ഗെയിംസിൽ ബീച്ച് ഫുട്ബോളിനുള്ള കേരള ടീമിലേക്ക് ജില്ലയിൽ നിന്നു 4 പേർ. അതിൽ 3 പേരും കൂട്ടായി മൗലാന അക്കാദമിയിൽ നിന്നുള്ളവർ. ഒരാൾ പറവണ്ണക്കാരൻ. കെ.പി.ബാസിത്, ഉമർ മുക്താർ, അക്ബർ അലി എന്നിവരാണ് മൗലാന അക്കാദമിയിൽ നിന്നുള്ളവർ.ഇവർ കൂട്ടായി എംഎംഎംഎച്ച്എസ് സ്കൂളിലെ പൂർവ വിദ്യാർഥികളുമാണ്. പറവണ്ണയിൽ നിന്നുള്ള ആസിഫാണ് ജില്ലയിൽ നിന്നുള്ള മറ്റൊരു താരം. ഗോൾ കീപ്പറായാണ് ആസിഫ് തിരഞ്ഞെടുക്കപ്പെട്ടത്. കേരള ഫുട്ബോൾ അസോസിയേഷൻ നടത്തിയ പ്രഥമ ബീച്ച് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ജില്ലയ്ക്കു വേണ്ടി മത്സരിച്ചവരാണ് ഇവർ 4 പേരും.
ചാംപ്യൻഷിപ്പിൽ മത്സരിച്ച ജില്ലാ ടീമിന് പരിശീലനം നൽകിയത് മൗലാന അക്കാദമിയിലെ കായിക പരിശീലകൻ അമീർ അരീക്കോടും കാസർകോട് നിന്നുള്ള കെ.എം.സി.ഷാഹിദും ചേർന്നായിരുന്നു. അക്കാദമിയിൽ വച്ചു തന്നെയായിരുന്നു ടീമിന്റെ പരിശീലനവും.