റോഡ് നന്നാക്കുന്നില്ല; കുഴിയടച്ച് എംഎൽഎയുടെ സമരം
കൊളത്തൂർ∙ തകർന്നു തരിപ്പണമായി കിടക്കുന്ന അങ്ങാടിപ്പുറം–വളാഞ്ചേരി റോഡിനോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയ്ക്കെതിരെ മഞ്ഞളാംകുഴി അലി എംഎൽഎയുടെ നേതൃത്വത്തിൽ ജനകീയ കുഴിയടയ്‌ക്കൽ സമരം സംഘടിപ്പിച്ചു. മൂർക്കനാട് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയാണ് വേറിട്ട സമരമുറ സംഘടിപ്പിച്ചത്. റോഡിലെ വലിയ കുഴികൾ അടച്ചു

കൊളത്തൂർ∙ തകർന്നു തരിപ്പണമായി കിടക്കുന്ന അങ്ങാടിപ്പുറം–വളാഞ്ചേരി റോഡിനോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയ്ക്കെതിരെ മഞ്ഞളാംകുഴി അലി എംഎൽഎയുടെ നേതൃത്വത്തിൽ ജനകീയ കുഴിയടയ്‌ക്കൽ സമരം സംഘടിപ്പിച്ചു. മൂർക്കനാട് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയാണ് വേറിട്ട സമരമുറ സംഘടിപ്പിച്ചത്. റോഡിലെ വലിയ കുഴികൾ അടച്ചു കൊണ്ടായിരുന്നു സമരം. എംഎൽഎ റോഡിലിറങ്ങി കുഴികൾ അടച്ചും റോഡ് റോളർ ഓടിച്ചും പ്രതിഷേധത്തിന് നേതൃത്വം നൽകി. എടയൂർ റോഡ് ജംക്‌ഷനടുത്തുള്ള റോഡിലെ കുഴികൾ അടച്ചു കൊണ്ടായിരുന്നു തുടക്കം.
സാമ്പത്തിക സ്ഥിതി പറഞ്ഞ് വികസന ആവശ്യങ്ങൾ തള്ളിക്കളയുന്ന സർക്കാരിന് ഈ സമരം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു. പല തവണ വകുപ്പ് മന്ത്രിക്ക് ഉൾപ്പെടെ കത്തു നൽകിയിട്ടും സബ്‌മിഷൻ ഉന്നയിച്ചിട്ടും നിയമസഭയിൽ ചോദ്യം ഉന്നയിച്ചിട്ടും റോഡിന്റെ കാര്യത്തിൽ അവഗണനയാണ് ഉണ്ടായത്. റോഡിന്റെ ശോചനീയാവസ്ഥ മുഴുവനായും പരിഹരിച്ചില്ലെങ്കിൽ റോഡ് ഉപരോധം അടക്കമുള്ള സമരങ്ങളിലേക്ക് നീങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ ഫണ്ടോ എംഎൽഎ ഫണ്ടോ ഉപയോഗിച്ചല്ല, ജനകീയ കൂട്ടായ്‌മയിലാണ് കുഴിയടയ്‌ക്കലെന്നും എംഎൽഎ പറഞ്ഞു. മങ്കട മണ്ഡലം യുഡിഎഫ് ചെയർമാൻ മൊയ്‌തു, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് കുന്നത്ത് മുഹമ്മദ്, മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളായ വി.മൂസക്കുട്ടി, സഹൽ തങ്ങൾ, കെ.പി.സാദിഖ്, അമീർ പാതാരി, യുഡിഎഫ് നേതാക്കളായ കെ.പി.ഹംസ, റെനി ഏബ്രഹാം, ഇസ്‌ഹാക്ക്, സൈഫുദ്ദീൻ, മുജീബ് വെങ്ങാട്, എം.ടി.റാഫി, അറഫ ഉനൈസ്, ഷഫീഖ് കൊളത്തൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്‌ദുൽ കരീം, വൈസ് പ്രസിഡന്റ് ജുവൈരിയ, ബ്ലോക്കംഗം റഹ്മത്തുന്നീസ, അബ്ബാസ് വാതുക്കാട്ടിൽ, കലമ്പൻ വാപ്പു തുടങ്ങിയവർ നേതൃത്വം നൽകി.