പെരിന്തൽമണ്ണ∙ സംസ്ഥാനത്തെ മികച്ച പൊലീസ് സ്‌റ്റേഷനായി പെരിന്തൽമണ്ണ സ്‌റ്റേഷനെ തിരഞ്ഞെടുത്തു. നാളെ തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരം സമ്മാനിക്കും. പരിമിതികൾക്കും പരാധീനതകൾക്കും നടുവിലാണ് പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷന് ഈ അംഗീകാരം. ജില്ലയിൽ ഏറ്റവും വിസ്‌തൃതമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരിന്തൽമണ്ണ∙ സംസ്ഥാനത്തെ മികച്ച പൊലീസ് സ്‌റ്റേഷനായി പെരിന്തൽമണ്ണ  സ്‌റ്റേഷനെ തിരഞ്ഞെടുത്തു. നാളെ തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരം സമ്മാനിക്കും. പരിമിതികൾക്കും പരാധീനതകൾക്കും നടുവിലാണ് പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷന് ഈ അംഗീകാരം. ജില്ലയിൽ ഏറ്റവും വിസ്‌തൃതമായ പ്രവർത്തന മേഖലയുള്ള സ്‌റ്റേഷനുകളിലൊന്നാണ് പെരിന്തൽമണ്ണ. 

അങ്ങാടിപ്പുറം, പുലാമന്തോൾ, ഏലംകുളം, താഴെക്കോട്, ആലിപ്പറമ്പ് എന്നീ 5 പഞ്ചായത്തുകളും പെരിന്തൽമണ്ണ നഗരസഭയും ഉൾപ്പെടുന്നതാണ് പ്രവർത്തനപരിധി. എന്നാൽ നിയമപാലകരുടെ എണ്ണവും വാഹനങ്ങളും ആവശ്യത്തിനില്ല. 

ADVERTISEMENT

പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട ബഹുമുഖ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അംഗീകാരമെന്ന് ഡിവൈഎസ്‌പി എം.സന്തോഷ് കുമാർ പറഞ്ഞു. പൊലീസ് സ്‌റ്റേഷനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ കുറ്റമറ്റ അന്വേഷണം ന‌ടത്തിയതും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഹരിമരുന്നു കേസുകൾ റജിസ്‌റ്റർ ചെയ്‌തു കസ്‌റ്റഡി ട്രയൽ നടത്തി പ്രതികൾക്ക് അതിവേഗം ശിക്ഷ വാങ്ങി നൽകിയതും അംഗീകാരത്തിനു പരിഗണിച്ചു.

അന്തർ സംസ്ഥാന മോഷണക്കേസുകൾ തെളിയിക്കുക വഴി സംസ്ഥാനത്തെ മറ്റു പല പൊലീസ് സ്‌റ്റേഷനുകളിലെ കേസുകളിൽ ഉൾപ്പെട്ട പ്രതികളെ കണ്ടെത്താൻ സാധിച്ചതും നേട്ടമായി. ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസ് ട്രെയിനിങ് സമയത്തു പെരിന്തൽമണ്ണ സ്‌റ്റേഷൻ ഓഫിസറായി ചുമതല വഹിച്ചിരുന്നു. അന്നു മുതൽ അദ്ദേഹത്തിന്റെ പ്രത്യേക ശ്രദ്ധയും പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷനു ലഭിച്ചിരുന്നു. നിലവിലെ സിഐ എ.പ്രേംജിത്തും എസ്ഐ ഷിജോ സി.തങ്കച്ചനുമാണ്.