ദേശീയപാത അതോറിറ്റി തള്ളിക്കളഞ്ഞ ആവശ്യം ഇ.ശ്രീധരന്റെ ഇടപെടലിൽ യാഥാർഥ്യത്തിലേക്ക്
പൊന്നാനി ∙ ആറുവരിപ്പാതയിൽ പൊന്നാനിക്കാരുടെ ജനകീയ ആവശ്യത്തിനു മുന്നിൽ ഇ.ശ്രീധരൻ ഉറച്ചുനിന്നു. പുതുപൊന്നാനിക്കു പുറമേ ഉറൂബ് നഗറിലും അടിപ്പാത ഉറപ്പാകുന്നു. ദേശീയപാത അതോറിറ്റി തള്ളിക്കളഞ്ഞ ജനകീയ ആവശ്യമാണ് ഇ.ശ്രീധരന്റെ നിരന്തര ഇടപെടലിനെത്തുടർന്ന് യാഥാർഥ്യത്തിലേക്കെത്തുന്നത്. ഉറൂബ് നഗറിൽ അടിപ്പാത

പൊന്നാനി ∙ ആറുവരിപ്പാതയിൽ പൊന്നാനിക്കാരുടെ ജനകീയ ആവശ്യത്തിനു മുന്നിൽ ഇ.ശ്രീധരൻ ഉറച്ചുനിന്നു. പുതുപൊന്നാനിക്കു പുറമേ ഉറൂബ് നഗറിലും അടിപ്പാത ഉറപ്പാകുന്നു. ദേശീയപാത അതോറിറ്റി തള്ളിക്കളഞ്ഞ ജനകീയ ആവശ്യമാണ് ഇ.ശ്രീധരന്റെ നിരന്തര ഇടപെടലിനെത്തുടർന്ന് യാഥാർഥ്യത്തിലേക്കെത്തുന്നത്. ഉറൂബ് നഗറിൽ അടിപ്പാത നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ഇ.ശ്രീധരന്റെ വീട്ടിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടന്നു. ഒരു മണിക്കൂറിലധികം നീണ്ട ചർച്ചയിൽ ഇ.ശ്രീധരൻ ചില നിർദേശങ്ങളും ആശയങ്ങളും മുന്നോട്ടു വച്ചു. ദേശീയപാത ഉദ്യോഗസ്ഥർ പദ്ധതി നടപ്പാക്കാമെന്ന ഉറപ്പോടെയാണ് പിരിഞ്ഞത്. ഉദ്യോഗസ്ഥ കൂടിക്കാഴ്ചയ്ക്ക് മുൻപായി ഇന്നലെ രാവിലെ ഇ.ശ്രീധരൻ പദ്ധതി പ്രദേശം നേരിൽ കാണാനെത്തി.
കർമ സംഘടനയുടെ പ്രസിഡന്റ് കർമ ബഷീറും ഒപ്പമുണ്ടായിരുന്നു. ഉറൂബ് നഗറിൽ അടിപ്പാത നിർമിക്കാതെ ദേശീയപാത അതോറിറ്റി ആറുവരിപ്പാത നിർമാണം നടത്തുന്നത് പ്രദേശത്ത് വലിയ യാത്രാ ദുരിതമുണ്ടാക്കുന്നതാണ്. ജനകീയ പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കർമ ബഷീർ ഇ.ശ്രീധരനെ സമീപിക്കുകയായിരുന്നു.
തൊട്ടുപിന്നാലെ തന്നെ ശ്രീധരൻ പദ്ധതി പ്രദേശത്തു വന്ന് സാഹചര്യം മനസ്സിലാക്കിയിരുന്നു. തുടർന്ന് ദേശീയപാത അതോറിറ്റിക്ക് കത്തുകൾ അയച്ചെങ്കിലും നടപടികളുണ്ടായില്ല. പിന്നീട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് പ്രശ്നം ബോധ്യപ്പെടുത്തുകയായിരുന്നു. ഇതിനുശേഷമാണ് പൊന്നാനിയിൽ ഇ.ശ്രീധരനെ കാണാൻ ഉദ്യോഗസ്ഥ സംഘമെത്തിയത്. പ്രദേശത്തെ സാഹചര്യവും പാതയിൽ വരുത്തേണ്ട മാറ്റങ്ങളും ഇ.ശ്രീധരൻ കൃത്യമായി ചൂണ്ടിക്കാണിച്ചു. പുതുപൊന്നാനിയിലും സമാനമായ ഇടപെടലാണുണ്ടായത്. രണ്ടിടത്തും അടിപ്പാത വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു.