പെടയ്ക്കണ മീനുണ്ട്.. പോന്നോളീ... പാടശേഖരങ്ങളിൽ ചാകര; ലേലം നടക്കുന്നത് ലക്ഷങ്ങളുടെ മത്സ്യം
ചങ്ങരംകുളം ∙ പൊന്നാനി കോൾ മേഖലയിൽ പമ്പിങ് തുടങ്ങിയതോടെ കായൽ മത്സ്യം സുലഭമായി. പ്രദേശത്തെ പാടശേഖരങ്ങളിൽ മത്സ്യം ലേലം ചെയ്തെടുത്ത വ്യക്തികൾ പമ്പ് ഹൗസുകളിൽ വച്ചും മാർക്കറ്റിൽ എത്തിച്ചും വിൽപന നടത്തുന്നുണ്ട്. ഓരോ പാടശേഖരങ്ങളിലും 60,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ മത്സ്യ ലേലം നടക്കാറുണ്ട്. ഇതുവഴി

ചങ്ങരംകുളം ∙ പൊന്നാനി കോൾ മേഖലയിൽ പമ്പിങ് തുടങ്ങിയതോടെ കായൽ മത്സ്യം സുലഭമായി. പ്രദേശത്തെ പാടശേഖരങ്ങളിൽ മത്സ്യം ലേലം ചെയ്തെടുത്ത വ്യക്തികൾ പമ്പ് ഹൗസുകളിൽ വച്ചും മാർക്കറ്റിൽ എത്തിച്ചും വിൽപന നടത്തുന്നുണ്ട്. ഓരോ പാടശേഖരങ്ങളിലും 60,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ മത്സ്യ ലേലം നടക്കാറുണ്ട്.
ഇതുവഴി കിട്ടുന്ന തുക കഴിച്ചാണ് കർഷകർ പമ്പിങ് ചാർജ് നൽകേണ്ടത്. പമ്പിങ് തുടങ്ങിയ ആദ്യ ഘട്ടത്തിൽ പരൽ, വയമ്പ്, കോലാൻ തുടങ്ങിയവയാണ് ലഭിക്കുന്നത്. കിലോയ്ക്ക് 150 മുതൽ 400 രൂപ വരെയാണു വില. വെള്ളം വറ്റിത്തുടങ്ങിയാൽ വരാൽ, കടു തുടങ്ങിയവയും ലഭിക്കും. കായൽ മത്സ്യം വാങ്ങാൻ അയൽപ്രദേശങ്ങളിൽനിന്നും ആളുകൾ എത്താറുണ്ട്.