പെരിന്തൽമണ്ണ∙ വികസന മുരടിപ്പ് നേരിടുന്ന അലിഗഡ് മുസ്‌ലിം സർവകലാശാലാ മലപ്പുറം കേന്ദ്രത്തിനു പ്രതീക്ഷയേകി അലിഗഡ് കോർട്ട് യോഗത്തിൽ പ്രമേയം. ആറിനു ചേർന്ന അലിഗഡ് കോർട്ടിന്റെ പ്രത്യേക യോഗത്തിൽ അലിഗഡ് സർവകലാശാലാ മുൻ വൈസ് ചാൻസലർ കൂടിയായ പ്രഫ.പി.കെ.അബ്‌ദുൽ അസീസ് ആണ് പ്രമേയത്തിലൂടെ വിഷയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരിന്തൽമണ്ണ∙ വികസന മുരടിപ്പ് നേരിടുന്ന അലിഗഡ് മുസ്‌ലിം സർവകലാശാലാ മലപ്പുറം കേന്ദ്രത്തിനു പ്രതീക്ഷയേകി അലിഗഡ് കോർട്ട് യോഗത്തിൽ പ്രമേയം. ആറിനു ചേർന്ന അലിഗഡ് കോർട്ടിന്റെ പ്രത്യേക യോഗത്തിൽ അലിഗഡ് സർവകലാശാലാ മുൻ വൈസ് ചാൻസലർ കൂടിയായ പ്രഫ.പി.കെ.അബ്‌ദുൽ അസീസ് ആണ് പ്രമേയത്തിലൂടെ വിഷയം ശ്രദ്ധയിൽപെടുത്തിയത്. 

അലിഗഡ് മലപ്പുറം സെന്ററിന്റെ വികസനവുമായി ബന്ധപ്പെട്ട മലയാള മനോരമ പരമ്പരയുടെ തുടർച്ചയായി പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച ‘ഇഴഞ്ഞു നീങ്ങരുത്’ അലിഗഡ് മലപ്പുറം സെന്റർ– ആശയക്കൂട്ടായ്മയിൽ പ്രഫ.പി.കെ.അബ്‌ദുൽ അസീസ് പങ്കെടുത്തിരുന്നു. 

ADVERTISEMENT

കേന്ദ്രത്തിന്റെ വികസന സ്‌തംഭനം പരിഹരിക്കാൻ സർവകലാശാലയിൽ സമ്മർദം ചെലുത്തണമെന്നും ദേശീയ വിഷയമായി ഉയർത്തിക്കൊണ്ടു വരാൻ ശ്രമം നടത്തണമെന്നും അഭിപ്രായം ഉയർന്നിരുന്നു.  വിഷയത്തിന്റെ ഗൗരവം സർവകലാശാലയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ് കോർട്ട് യോഗത്തിലെ പ്രമേയം. പ്രമേയം അജൻഡയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും വൈസ് ചാൻസലർ അംഗീകരിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്‌തതായി പ്രഫ.പി.കെ.അബ്‌ദുൽ അസീസ് പറഞ്ഞു. 

എംപിമാരായ എ.എ.റഹീം, ഡാനിഷ് അലി  എന്നിവരും പ്രമേയത്തെ പിന്തുണച്ചു. സംസ്ഥാന സർക്കാർ 343 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകിയിട്ടും വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. യൂണിവേഴ്‌സിറ്റി സെന്ററുകളുടെ വികസന കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ഈ അംഗങ്ങൾ ആവശ്യപ്പെട്ടു. കുറേക്കാലമായി കാര്യമായൊന്നും നടക്കുന്നില്ലെന്ന് അവർ പറഞ്ഞു.