കൊണ്ടോട്ടി ∙ ബെംഗളൂരുവിൽ നടന്ന സൗത്ത് ഇന്ത്യ വുഷു– കുങ്ഫു മത്സരത്തിൽ വ്യക്തിഗത ചാംപ്യൻഷിപ് നേടി ആറാം ക്ലാസുകാരി യു.അവന്തിക. ഒഴുകൂർ പലേക്കോട് കോളനിയിൽ ഉമ്മളത്ത് പ്രദീപിന്റെയും ആശ മോളുടെയും മകളായ അവന്തിക ഒഴുകൂർ ജിഎംയുപി സ്കൂൾ വിദ്യാർഥിനിയാണ്. 31 –35 കിലോഗ്രാം വിഭാഗത്തിലാണ് അവന്തിക മത്സരിച്ചത്. കേരളം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊണ്ടോട്ടി ∙ ബെംഗളൂരുവിൽ നടന്ന സൗത്ത് ഇന്ത്യ വുഷു– കുങ്ഫു മത്സരത്തിൽ വ്യക്തിഗത ചാംപ്യൻഷിപ് നേടി ആറാം ക്ലാസുകാരി യു.അവന്തിക. ഒഴുകൂർ പലേക്കോട് കോളനിയിൽ ഉമ്മളത്ത് പ്രദീപിന്റെയും ആശ മോളുടെയും മകളായ അവന്തിക ഒഴുകൂർ ജിഎംയുപി സ്കൂൾ വിദ്യാർഥിനിയാണ്. 31 –35 കിലോഗ്രാം വിഭാഗത്തിലാണ് അവന്തിക മത്സരിച്ചത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. തമിഴ്നാട്, കർണാടക ടീമുകളുമായി രണ്ടു റൗണ്ട് മത്സരങ്ങൾ പൂർത്തിയാക്കിയാണ് അവന്തിക ചാംപ്യൻപട്ടം സ്വന്തമാക്കിയത്. ഒഴുകൂർ ജിഎംയുപി സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് അംഗമായ കെ.അബ്ദുൽ ഗഫൂർ ആണ് പരിശീലകൻ. രണ്ടാം ക്ലാസ് മുതൽ അവന്തിക വുഷു –കുങ്ഫു പരിശീലിക്കുന്നുണ്ട്. ഇതിനകം വിവിധ കുങ്ഫു മത്സരങ്ങളിൽ പങ്കെടുത്ത അവന്തിക ആദ്യമായാണ് സംസ്ഥാനത്തിനു പുറത്ത് കളത്തിലിറങ്ങുന്നത്. വ്യക്തിഗത ചാംപ്യൻഷിപ് നേടിയതോടെ ഫെബ്രുവരിയിൽ നടക്കുന്ന ദേശീയമത്സരത്തിലേക്ക് യോഗ്യത നേടി.