ADVERTISEMENT

കൊണ്ടോട്ടി ∙ ബെംഗളൂരുവിൽ നടന്ന സൗത്ത് ഇന്ത്യ വുഷു– കുങ്ഫു മത്സരത്തിൽ വ്യക്തിഗത ചാംപ്യൻഷിപ് നേടി ആറാം ക്ലാസുകാരി യു.അവന്തിക. ഒഴുകൂർ പലേക്കോട് കോളനിയിൽ ഉമ്മളത്ത് പ്രദീപിന്റെയും ആശ മോളുടെയും മകളായ അവന്തിക ഒഴുകൂർ ജിഎംയുപി സ്കൂൾ വിദ്യാർഥിനിയാണ്. 31 –35 കിലോഗ്രാം വിഭാഗത്തിലാണ് അവന്തിക മത്സരിച്ചത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. തമിഴ്നാട്, കർണാടക ടീമുകളുമായി രണ്ടു റൗണ്ട് മത്സരങ്ങൾ പൂർത്തിയാക്കിയാണ് അവന്തിക ചാംപ്യൻപട്ടം സ്വന്തമാക്കിയത്. ഒഴുകൂർ ജിഎംയുപി സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് അംഗമായ കെ.അബ്ദുൽ ഗഫൂർ ആണ് പരിശീലകൻ. രണ്ടാം ക്ലാസ് മുതൽ അവന്തിക വുഷു –കുങ്ഫു പരിശീലിക്കുന്നുണ്ട്. ഇതിനകം വിവിധ കുങ്ഫു മത്സരങ്ങളിൽ പങ്കെടുത്ത അവന്തിക ആദ്യമായാണ് സംസ്ഥാനത്തിനു പുറത്ത് കളത്തിലിറങ്ങുന്നത്. വ്യക്തിഗത ചാംപ്യൻഷിപ് നേടിയതോടെ ഫെബ്രുവരിയിൽ നടക്കുന്ന ദേശീയമത്സരത്തിലേക്ക് യോഗ്യത നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com