മലപ്പുറത്തെ അറിയുന്ന പുതിയ എസ്പി സ്ഥാനമേറ്റു; ക്രമസമാധാനം ഉറപ്പാക്കും
മലപ്പുറം ∙ ജില്ലാ പൊലീസ് മേധാവിയായി എസ്.ശശിധരൻ ചുമതലയേറ്റു. എസ്.സുജിത് ദാസിനു പകരക്കാരനായാണ് പാലക്കാട് വടക്കാഞ്ചേരി സ്വദേശിയായ ശശിധരൻ എത്തുന്നത്. നേരത്തേ സിഐയായും ഡിവൈഎസ്പിയായും മലപ്പുറത്ത് പ്രവർത്തിച്ചതിന്റെ പരിചയസമ്പത്തുമായാണ് അദ്ദേഹം പുതിയ പദവിയേൽക്കുന്നത്. കൊച്ചി ഡിസിപി സ്ഥാനമാണ് ഇതിനു മുൻപ്

മലപ്പുറം ∙ ജില്ലാ പൊലീസ് മേധാവിയായി എസ്.ശശിധരൻ ചുമതലയേറ്റു. എസ്.സുജിത് ദാസിനു പകരക്കാരനായാണ് പാലക്കാട് വടക്കാഞ്ചേരി സ്വദേശിയായ ശശിധരൻ എത്തുന്നത്. നേരത്തേ സിഐയായും ഡിവൈഎസ്പിയായും മലപ്പുറത്ത് പ്രവർത്തിച്ചതിന്റെ പരിചയസമ്പത്തുമായാണ് അദ്ദേഹം പുതിയ പദവിയേൽക്കുന്നത്. കൊച്ചി ഡിസിപി സ്ഥാനമാണ് ഇതിനു മുൻപ് വഹിച്ചത്. ശശിധരൻ മനോരമയോട് ...
താങ്കൾക്ക് ഏറെ പരിചയമുള്ള ജില്ലയാണ് മലപ്പുറം. പുതിയ പദവിയിലിരുന്ന് എന്തെങ്കിലും പദ്ധതികൾ മനസ്സിലുണ്ടോ?
∙ചില പദ്ധതികൾ മനസ്സിലുണ്ട്.വിഷയങ്ങൾ പഠിച്ച്, സഹപ്രവർത്തകരുമായി കൂടിയാലോചിച്ച ശേഷം അതിനെക്കുറിച്ച് പറയാം. ക്രമസമാധാനം ഉറപ്പാക്കുകയെന്നതാണ് പ്രധാന ഉത്തരവാദിത്തം. അതിൽ വിട്ടു വീഴ്ചയുണ്ടാകില്ല.
കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണക്കടത്ത് തടയുന്നതിൽ പൊലീസിന്റെ ഇടപെടൽ ശ്രദ്ധ നേടിയിരുന്നു. അത് തുടരുമോ?
∙തീർച്ചയായും തുടരും. സ്വർണക്കടത്തും കള്ളപ്പണവും ലഹരിയുമുൾപ്പെടെ എല്ലാ മാഫിയയ്ക്കുമെതിരെ കർശന നടപടിയുണ്ടാകും. കുറ്റകൃത്യം തടയുന്നതിനുള്ള മുൻകരുതൽ നടപടിയെന്ന നിലയിൽ ക്രിമിനലുകൾക്കെതിരെ കാപ്പ ചുമത്തുന്നത് തുടരും. ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളുമുണ്ടാകും. അഴിമതിയും സ്വജനപക്ഷപാതവും വച്ചുപൊറുപ്പിക്കില്ല.
എല്ലാ ജില്ലകളിലുമെന്ന പോലെ സൈബർ കേസുകൾ മലപ്പുറത്തും കൂടുതലാണ്. ഇത് കൈകാര്യം ചെയ്യാൻ പ്രത്യേക പദ്ധതിയുണ്ടോ?
∙തീർച്ചയായും ആ മേഖലയിൽ കൂടുതൽ ശ്രദ്ധയൂന്നും. കൂടുതൽ കാര്യങ്ങൾ പഠിച്ചിട്ടു പറയാം.
പൊലീസുമായി നല്ല രീതിയിൽ സഹകരിക്കുന്നവരാണ് മലപ്പുറത്തുകാരെന്ന് താങ്കൾക്ക് അനുഭവമുണ്ടല്ലോ. പൊലീസിനെ കൂടുതൽ ജനകീയമാക്കാൻ പദ്ധതികൾ മനസ്സിലുണ്ടോ?
∙ചില കാര്യങ്ങൾ ആലോചനയിലുണ്ട്. ചുമതലയേറ്റിട്ടല്ലേയുള്ളൂ. വിശദമായി പഠിച്ച ശേഷം പറയാം.