മലപ്പുറം∙നവകേരള സദസ്സിന്റെ ജില്ലയിലെ ആദ്യ ദിനം മുഖ്യമന്ത്രിക്കു നേരെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാനുള്ള ശ്രമത്തിനിടെ പൊലീസിന്റെ ലാത്തിയടിയേറ്റ് കോൺഗ്രസ് തിരൂർ മണ്ഡലം പ്രസിഡന്റ് വിജയൻ ചെമ്പഞ്ചേരിയുടെ കൈക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙നവകേരള സദസ്സിന്റെ ജില്ലയിലെ ആദ്യ ദിനം മുഖ്യമന്ത്രിക്കു നേരെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്  പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാനുള്ള ശ്രമത്തിനിടെ പൊലീസിന്റെ ലാത്തിയടിയേറ്റ് കോൺഗ്രസ് തിരൂർ മണ്ഡലം പ്രസിഡന്റ് വിജയൻ ചെമ്പഞ്ചേരിയുടെ കൈക്ക് പരുക്കേറ്റു. അദ്ദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ ഉൾപ്പെടെ ഇരുപതോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ തലക്കാട് മുഖ്യമന്ത്രിക്കു കരിങ്കൊടി കാണിച്ച  പ്രവർത്തകരെ പിന്നാലെ വന്ന അകമ്പടി വാഹനം ഇടിക്കാൻ ശ്രമിച്ചുവെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. 

ADVERTISEMENT

മണ്ഡലം പ്രസിഡന്റ് വി.കെ.സിദ്ധിഖിനെ അറസ്റ്റ് ചെയ്തു. തിരൂരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ചവർക്കെതിരെ പിന്നിൽ വന്ന അകമ്പടി വാഹനത്തിലുണ്ടായിരുന്ന പൊലീസ് ലാത്തി വീശി. ഇതിലാണ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിജയന് പരുക്കേറ്റത്. 

പൊന്നാനി കർമ റോഡിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് കരിങ്കൊടി കാണിക്കാൻ കാത്തുനിന്ന യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ, സംസ്ഥാന സെക്രട്ടറി മുഹമ്മദ് പാറയിൽ, ജില്ലാ സെക്രട്ടറി ഹക്കീം പെരുമുക്ക്, പൊന്നാനി മണ്ഡലം പ്രസിഡന്റ് വി.പി.ജമാൽ എന്നിവരെ അറസ്റ്റ് ചെയ്തുനീക്കി. ചങ്ങരംകുളത്ത് കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് തവനൂർ മണ്ഡലം പ്രസിഡന്റ് വൈശാഖ് ഉൾപ്പെടെയുള്ള പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും ഭക്ഷണം കഴിക്കാനിറങ്ങിയ ഹോട്ടലിനു സമീപത്തുവച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

ADVERTISEMENT

എടപ്പാൾ മാണൂരിലാണ് യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചത്. തവനൂർ മണ്ഡലം പ്രസിഡന്റ് പത്തിൽ സിറാജ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.