യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; 7 പേർ റിമാൻഡിൽ
കൊണ്ടോട്ടി ∙ യുവാവിനെ മർദിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്ത കേസിൽ 7 പേർ റിമാൻഡിൽ. കൊണ്ടോട്ടി വെണ്ണേങ്കോട് പള്ളിയാളി മുതുവോട്ടിൽ മുഹമ്മദ് റാസിയെ (28) ആണ് മർദിച്ചത്.കഴിഞ്ഞ ദിവസം രാത്രി 11.30ന് ആയിരുന്നു സംഭവം. കൊണ്ടോട്ടി പതിനേഴിലുള്ള വാഹന പാർക്കിങ് ഗ്രൗണ്ടിൽ നിൽക്കുമ്പോൾ, റാസിയുടെ സുഹൃത്തിനെ

കൊണ്ടോട്ടി ∙ യുവാവിനെ മർദിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്ത കേസിൽ 7 പേർ റിമാൻഡിൽ. കൊണ്ടോട്ടി വെണ്ണേങ്കോട് പള്ളിയാളി മുതുവോട്ടിൽ മുഹമ്മദ് റാസിയെ (28) ആണ് മർദിച്ചത്.കഴിഞ്ഞ ദിവസം രാത്രി 11.30ന് ആയിരുന്നു സംഭവം. കൊണ്ടോട്ടി പതിനേഴിലുള്ള വാഹന പാർക്കിങ് ഗ്രൗണ്ടിൽ നിൽക്കുമ്പോൾ, റാസിയുടെ സുഹൃത്തിനെ അന്വേഷിച്ചെത്തിയ സംഘം പിടിച്ചുവച്ച് മർദിക്കുകയും കാറിൽ ബലമായി കയറ്റിക്കൊണ്ടുപോകുകയും ചെയ്തെന്നാണു പരാതി.
പൂക്കോട്ടൂരിനു സമീപം ഇറക്കിവിട്ടു. കാറിൽ കയറ്റിക്കൊണ്ടുപോയ വിവരമറിഞ്ഞു പിന്തുടർന്നെത്തിയ പൊലീസ് മുഹമ്മദ് റാസിയെ കണ്ടെത്തി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നീട് നടത്തിയ അന്വേഷണത്തിൽ സംഘത്തിലെ 7 പേരെയും പിടികൂടിയതായി പൊലീസ് അറിയിച്ചു.
പൂക്കോട്ടൂർ അറവങ്കര പള്ളിമുക്ക് സ്വദേശികളാണ് പിടിയിലായവർ. കൊടക്കാട് വീട്ടിൽ ഫിറോസ് (35), കൊടക്കാട് ഹാരിസ് (32), ആക്കൽ വീട്ടിൽ മുബഷിർ (29), കൊളപ്പറമ്പൻ റാഷിഖ് (30), പെരപ്പുറത്ത് വീട്ടിൽ ഫവാസ് (30), കൊടക്കാടൻ വീട്ടിൽ മുഹമ്മദ് അൻസിഫ് (29), കൊളപ്പറമ്പൻ വീട്ടിൽ മുഹമ്മദ് ഫാരിസ് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ എല്ലാവരെയും റിമാൻഡ് ചെയ്തു.മുഹമ്മദ് റാസിയുടെ സുഹൃത്ത് മുനീറിനെ അന്വേഷിച്ചായിരുന്നു സംഘം എത്തിയതെന്നും കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു. ഡിവൈഎസ്പി മൂസ വള്ളിക്കാടൻ, സിഐ കെ.എം.മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.