ഓടിക്കൊണ്ടിരുന്ന മിനിവാൻ കത്തിനശിച്ചു
പെരിന്തൽമണ്ണ∙ ഓടിക്കൊണ്ടിരുന്ന മിനിവാൻ കത്തിനശിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് 1.40ന് വേങ്ങൂർ സാഹിബ് പടിയിലാണ് സംഭവം. പെയിന്റുമായി പോവുകയായിരുന്ന വാനിൽനിന്ന് വലിയ തോതിൽ പുക ഉയർന്നതിനെ തുടർന്ന് ഡ്രൈവർ വാഹനം നിർത്തി പുറത്തിറങ്ങുകയായിരുന്നു. പുകയുടെ കാരണം കണ്ടെത്താനുള്ള ശ്രമത്തിനിടെ ഒന്നിച്ച് തീ

പെരിന്തൽമണ്ണ∙ ഓടിക്കൊണ്ടിരുന്ന മിനിവാൻ കത്തിനശിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് 1.40ന് വേങ്ങൂർ സാഹിബ് പടിയിലാണ് സംഭവം. പെയിന്റുമായി പോവുകയായിരുന്ന വാനിൽനിന്ന് വലിയ തോതിൽ പുക ഉയർന്നതിനെ തുടർന്ന് ഡ്രൈവർ വാഹനം നിർത്തി പുറത്തിറങ്ങുകയായിരുന്നു. പുകയുടെ കാരണം കണ്ടെത്താനുള്ള ശ്രമത്തിനിടെ ഒന്നിച്ച് തീ ഉയർന്നു. ഡ്രൈവർ കുഞ്ഞിമുഹമ്മദ് ഓടിമാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കോട്ടയ്ക്കൽ സ്വദേശി മുഹമ്മദ് റാഫിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.
പെയിന്റ് സാമഗ്രികളും വാഹനവും പൂർണമായി കത്തിനശിച്ചു. പെരിന്തൽമണ്ണ അഗ്നിരക്ഷാ നിലയത്തിൽനിന്ന് അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫിസർ പി.സജുവിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർമാരായ ജയ്‌കിഷ്, മുഹമ്മദ് ഷിബിൻ, കിഷോർ, രാജേഷ്, റംഷാദ്, ഉണ്ണിക്കൃഷ്‌ണൻ, രാമകൃഷ്‌ണൻ എന്നിവരടങ്ങിയ സംഘമെത്തിയാണ് തീ അണച്ചത്. ഫോമും വെള്ളവും ഉപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട് സർക്യൂട്ട് ആണ് അപകട കാരണമെന്ന് സംശയിക്കുന്നതായി അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.