അവർ കൺ‘നിറയെ’ കണ്ടു; മകളുടെ വിജയനൃത്തം
കോട്ടയ്ക്കൽ ∙ കണ്ണിന് ലേസർ ശസ്ത്രക്രിയ കഴിഞ്ഞതിന്റെ പിറ്റേന്ന് ഡോക്ടറുടെ നിർദേശം വകവയ്ക്കാതെ മകളുടെ മത്സരം കൺകുളിർക്കെ കണ്ട് അച്ഛൻ, 2 മാസം ശമ്പളം കിട്ടാഞ്ഞിട്ടും കടം വാങ്ങി മകളെ നൃത്തമത്സരത്തിനൊരുക്കിയ സ്കൂൾ പാചകത്തൊഴിലാളിയായ അമ്മ.... ഇരുവരുടെയും സ്വപ്നങ്ങൾക്ക് പൊന്നിൻതിളക്കം നൽകി ജില്ലാ

കോട്ടയ്ക്കൽ ∙ കണ്ണിന് ലേസർ ശസ്ത്രക്രിയ കഴിഞ്ഞതിന്റെ പിറ്റേന്ന് ഡോക്ടറുടെ നിർദേശം വകവയ്ക്കാതെ മകളുടെ മത്സരം കൺകുളിർക്കെ കണ്ട് അച്ഛൻ, 2 മാസം ശമ്പളം കിട്ടാഞ്ഞിട്ടും കടം വാങ്ങി മകളെ നൃത്തമത്സരത്തിനൊരുക്കിയ സ്കൂൾ പാചകത്തൊഴിലാളിയായ അമ്മ....
ഇരുവരുടെയും സ്വപ്നങ്ങൾക്ക് പൊന്നിൻതിളക്കം നൽകി ജില്ലാ കലോത്സവത്തിലെ നാടോടിനൃത്തത്തിൽ ഒന്നാമതെത്തിയ മകൾ കെ.അഖിനയുടെ വിജയം. ചേറൂർ പിപിടിഎംവൈഎച്ച്എസ്എസിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിനിയാണ് അഖിന. കൂലിപ്പണിക്കാരനായ അച്ഛൻ വേലായുധന് പ്രമേഹസംബന്ധമായ പ്രശ്നങ്ങൾ കാരണമാണ് കണ്ണിന് ആദ്യഘട്ട ശസ്ത്രക്രിയ ചെയ്തത്.
ഒരാഴ്ച വിശ്രമം പറഞ്ഞെങ്കിലും അതു മറികടന്നാണ് മകളുടെ മത്സരം കാണാനെത്തിയതും അനുഗ്രഹിച്ച് സ്റ്റേജിൽ കയറ്റിയതും. എക്കാപറമ്പിലെ എയ്ഡഡ് സ്കൂളിലാണ് അമ്മ മൈഥിലിയുടെ ജോലി. ആറാം ക്ലാസിൽ പഠിക്കുന്ന കാലത്ത് 100 രൂപ കൊടുക്കുന്നവർക്ക് സംഘനൃത്തം മത്സരത്തിനു പോകാമെന്ന് അധ്യാപകർ പറഞ്ഞപ്പോൾ കാശില്ലാത്തതിനാൽ പിന്മാറേണ്ടി വന്നതിന്റെ സങ്കടം കൂടിയാണ് അവർ തീർത്തത്. ബുഹാസിനി ബൈജുവാണു ഗുരു. സഹോദരി അനഘ കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസ് ഒന്നാം വർഷ വിദ്യാർഥിയാണ്. അഖിൽ ആണ് മൂത്ത സഹോദരൻ.