മഞ്ചേരി∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവു കാരണം ‍രോഗികളുടെ എണ്ണം പരിമിതപ്പെടുത്തി. ഇഎൻടി വിഭാഗത്തിൽ 150 പേർക്കാണ് ഇന്നലെ മുതൽ ഒപി ടിക്കറ്റ് നൽകിയത്. ഇഎൻടി, പീഡിയാട്രിക് ഡോക്ടർമാർ കുറവായതിനാൽ ഭിന്നശേഷി വിദ്യാർഥികളുടെ ക്യാംപ് നടന്നില്ല.കോളജിൽ ആരോഗ്യവകുപ്പിനു കീഴിലുള്ള ഇഎൻടി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ചേരി∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവു കാരണം ‍രോഗികളുടെ എണ്ണം പരിമിതപ്പെടുത്തി. ഇഎൻടി വിഭാഗത്തിൽ 150 പേർക്കാണ് ഇന്നലെ മുതൽ ഒപി ടിക്കറ്റ് നൽകിയത്. ഇഎൻടി, പീഡിയാട്രിക് ഡോക്ടർമാർ കുറവായതിനാൽ ഭിന്നശേഷി വിദ്യാർഥികളുടെ ക്യാംപ് നടന്നില്ല.കോളജിൽ ആരോഗ്യവകുപ്പിനു കീഴിലുള്ള ഇഎൻടി, പീഡിയാട്രിക്, നേത്ര, നെഞ്ചുരോഗ വിഭാഗങ്ങളിലെ 12 ഡോക്ടർമാരെ സ്ഥലം മാറ്റിയതോടെയാണ് പരിശോധിക്കാൻ ഡോക്ടർമാർ കുറഞ്ഞത്. സ്ഥലം മാറ്റിയ ഡോക്ടർമാർ അവധിയിലാണ്. പകരം നിയമനം നടന്നിട്ടില്ല. ഈ വിഭാഗത്തിലെ ഡോക്ടർമാരുടെ ഒപി ദിവസം വരുമ്പോഴാണ് പ്രശ്നം. നേത്ര, നെ‍ഞ്ചുരോഗ വിഭാഗങ്ങളിലും  രോഗികളുടെ എണ്ണം പരിമിതപ്പെടുത്തി.

സാധാരണ ഒരു ഒപിയിൽ 300 രോഗികളെ ചികിത്സിക്കുന്നുണ്ട്.  എല്ലാ ഒപികളിലുമായി ദിവസം ശരാശരി 2500 പേർ ചികിത്സ തേടുന്നു.മെഡിക്കൽ കോളജ് അധ്യാപകരുടെ ചട്ടപ്പടി സമരം നടക്കുന്നുണ്ട്. സമരം രോഗികളെ ബാധിച്ചിട്ടില്ല. സ്ഥലംമാറ്റം റദ്ദ് ചെയ്യണമെന്ന്ആവശ്യപ്പെട്ട് ഡോക്ടർമാർ ഒരാഴ്ചയോളമായി ആരോഗ്യവകുപ്പുമായി നിസ്സഹകരണ സമരത്തിലാണ്14ന് ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുംസ്ഥലംമാറ്റം റദ്ദ് ചെയ്യണമെന്ന ആവശ്യത്തിൽ അനുകൂല നടപടിയില്ലെങ്കിൽ കെജിഎംഒഎ നേതൃത്വത്തിൽ ഡോക്ടർമാർ 14ന് ജില്ലയിലെ ആശുപത്രികളിൽ ഒപി ബഹിഷ്കരിക്കും. ഇതുസംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫിസർക്ക് നോട്ടിസ് നൽകിയെന്ന് കെജിഎംഒഎ പ്രസിഡന്റ് ഡോ. ജയനാരായണൻ പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫിസറുമായി ഡോക്ടർമാർ കഴിഞ്ഞദിവസം ഒത്തുതീർപ്പ് ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT