തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ സ്ഥാപക ശിലാഫലകം ഉൾക്കൊള്ളുന്ന ത്രിഗുൺസെൻ ട്രയാങ്കിളിന് ഒടുവിൽ‌ പരിരക്ഷ. 25 ലക്ഷം രൂപ മുടക്കി ട്രയാങ്കിൾ നവീകരണം തുടങ്ങി.നേരത്തേ 68 ലക്ഷം രൂപ മുടക്കി നവീകരണത്തിന് പദ്ധതി ആവിഷ്കരിച്ചത് അന്നത്തെ സിൻഡിക്കറ്റ് തൽക്കാലം വേണ്ടെന്നുവച്ചത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ സ്ഥാപക ശിലാഫലകം ഉൾക്കൊള്ളുന്ന ത്രിഗുൺസെൻ ട്രയാങ്കിളിന് ഒടുവിൽ‌ പരിരക്ഷ. 25 ലക്ഷം രൂപ മുടക്കി ട്രയാങ്കിൾ നവീകരണം തുടങ്ങി. നേരത്തേ 68 ലക്ഷം രൂപ മുടക്കി നവീകരണത്തിന് പദ്ധതി ആവിഷ്കരിച്ചത് അന്നത്തെ സിൻഡിക്കറ്റ് തൽക്കാലം വേണ്ടെന്നുവച്ചത്    വിവാദമുയർത്തിയിരുന്നു. കാലിക്കറ്റ് സർവകലാശാല 1968ൽ അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. ത്രിഗുൺസെൻ സമർപ്പച്ചതിന്റെ ഓർമ ഉണർത്തുന്ന ഫലകം ത്രികോണാകൃതിയുലുള്ള 91 സെന്റ് വളപ്പിന്റെ ഒരു ഭാഗത്ത് കാടുമൂടിക്കിടക്കുന്നത് സംബന്ധിച്ച് മനോരമ വാർത്ത നൽകിയിരുന്നു.  

55 വർഷമായി അനാഥാവസ്ഥയിലാണ് ത്രിഗുൺസെൻ ട്രയാംഗിൾ. ഫലകത്തിന്റെ അക്ഷരങ്ങൾ പലതും കാലപ്പഴക്കം കൊണ്ട് മാഞ്ഞുപോയിട്ടുണ്ട്. ട്രയാങ്കിളിന്റെ ഒരു ഭാഗം പുതിയ റോഡ് വരുന്നതോടെ നഷ്ടപ്പെടുമെന്നതിനാലാണ് അധികൃതർ മുൻപ് നവീകരണ പദ്ധതി ഉപേക്ഷിച്ചത്. റോഡിനായി പൊളിച്ച ഭാഗം ഒഴിവാക്കിയാണ് ഇപ്പോൾ നവീകരണം നടത്തുന്നത്. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻ‌ജിനീയർ കെ.എൽ.രഞ്ജിത്ത്, അസിസ്റ്റന്റ് എൻജിനീയർ സിതാര ശ്രീനിവാസ് എന്നിവരുടെ മാ‍ർഗനിർദേശം അനുസരിച്ചാണ് നവീകരണം. 2 മാസത്തിനകം പണി പൂർത്തിയാക്കും. അക്വേറിയം, ഗാലറി, ചെറിയ യോഗങ്ങൾക്കുള്ള സ്ഥലം, പൂന്തോട്ടം തുടങ്ങിയവ കെ.എൽ.രഞ്ജിത്ത് വരച്ച രൂപരേഖയിലുണ്ട്. സർവകലാശാലയുടെ സ്ഥാപക ഫലകവും  നവീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.