811 റെയിൽവേ സ്‌റ്റേഷനുകളിൽ പ്ലാറ്റ്ഫോം വിപുലീകരണം: 8.90 കോടി രൂപയുടെ പദ്ധതി
പെരിന്തൽമണ്ണ∙ ഷൊർണൂർ- നിലമ്പൂർ റെയിൽപാതയിലെ വിവിധ ഹാൾട്ട് സ്‌റ്റേഷനുകളിലേത് ഉൾപ്പെടെ 11 റെയിൽവേ സ്‌റ്റേഷനുകളിലെ പ്ലാറ്റ്ഫോം വിപുലീകരണത്തിന് 8.90 കോടി രൂപയുടെ പദ്ധതിയായി.ഷൊർണൂർ–നിലമ്പൂർ പാതയിലെ ചെറുകര, പട്ടിക്കാട്, കുലുക്കല്ലൂർ, തൊടിയപ്പുലം, വാണിയമ്പലം, വാടാനാംകുർശി എന്നീ 6 സ്‌റ്റേഷനുകളിലെ

പെരിന്തൽമണ്ണ∙ ഷൊർണൂർ- നിലമ്പൂർ റെയിൽപാതയിലെ വിവിധ ഹാൾട്ട് സ്‌റ്റേഷനുകളിലേത് ഉൾപ്പെടെ 11 റെയിൽവേ സ്‌റ്റേഷനുകളിലെ പ്ലാറ്റ്ഫോം വിപുലീകരണത്തിന് 8.90 കോടി രൂപയുടെ പദ്ധതിയായി. ഷൊർണൂർ–നിലമ്പൂർ പാതയിലെ ചെറുകര, പട്ടിക്കാട്, കുലുക്കല്ലൂർ, തൊടിയപ്പുലം, വാണിയമ്പലം, വാടാനാംകുർശി എന്നീ 6 സ്‌റ്റേഷനുകളിലെ പ്ലാറ്റ്ഫോം വിപുലീകരണമാണ് പദ്ധതിയിലുള്ളത്. യാത്രക്കാർക്കുള്ള സൗകര്യങ്ങൾ വിപുലീകരിക്കുന്നതോടൊപ്പം ഇരുമ്പുവേലി, മതിൽ നിർമാണം ഉൾപ്പെടെയാണ് പ്രവൃത്തി. പദ്ധതിയുടെ ഭാഗമായുള്ള വിപുലീകരണ പ്രവൃത്തികൾ വാടാനാംകുർശി സ്‌റ്റേഷനിൽ തുടങ്ങി. ഇതേ പദ്ധതിയിലുൾപ്പെടുത്തി കാരക്കാട്, പള്ളിപ്പുറം, കടലുണ്ടി, കൊടുമുണ്ട, തിരുനാവായ എന്നിവിടങ്ങളിലും വിപുലീകരണ പ്രവൃത്തികൾ നടക്കുന്നുണ്ട്. അമൃത് ഭാരത് സ്‌റ്റേഷൻ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി അങ്ങാടിപ്പുറം, നിലമ്പൂർ റെയിൽവേ സ്‌റ്റേഷനുകളിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതിനു പുറമേയാണ് മറ്റു സ്‌റ്റേഷനുകളുടെ പ്ലാറ്റ്‌ഫോം വിപുലീകരണത്തിനുള്ള പുതിയ പദ്ധതി. പാതയിലെ വൈദ്യുതീകരണ പ്രവൃത്തികളും നടന്നു വരികയാണ്.