തിരൂരങ്ങാടി ∙ വൈജ്ഞാനിക വെല്ലുവിളികളെ നേരിടാൻ മതവിദ്യാഭ്യാസ രംഗത്ത് കാലികമായ മാറ്റമുണ്ടാകണമെന്ന് ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലയുടെ ബിരുദദാന, നേതൃസ്മൃതി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അക്കാദമിക് സെമിനാർ അഭിപ്രായപ്പെട്ടു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പൂർവകാലത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂരങ്ങാടി  ∙ വൈജ്ഞാനിക വെല്ലുവിളികളെ നേരിടാൻ മതവിദ്യാഭ്യാസ രംഗത്ത് കാലികമായ മാറ്റമുണ്ടാകണമെന്ന് ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലയുടെ ബിരുദദാന, നേതൃസ്മൃതി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അക്കാദമിക് സെമിനാർ അഭിപ്രായപ്പെട്ടു.  പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പൂർവകാലത്തെ ധിഷണാശാലികളായ മുസ്‌ലിം പണ്ഡിതരുടെ അധ്യാപനങ്ങൾ ഇന്നും സാർവത്രികമായി സ്വീകരിക്കപ്പെടുന്നുണ്ടെന്നും അതിനൊപ്പം വൈജ്ഞാനികരംഗത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് വിദ്യാഭ്യാസ മേഖലയെ കാലോചിതമാക്കാനുള്ള കൂടുതൽ ശ്രമങ്ങളുണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

2 സെഷനുകളിലായി നടന്ന സെമിനാറിൽ ദാറുൽഹുദാ അസിസ്റ്റന്റ് പ്രഫസർ എ.പി മുസ്തഫ ഹുദവിയും ജാമിഅ നൂരിയ പ്രഫസർ ളിയാഉദ്ദീൻ ഫൈസിയും ആധ്യക്ഷ്യം വഹിച്ചു. അലിഗഡ് മലപ്പുറം സെന്റർ ഡയറക്ടർ ഡോ. ഫൈസൽ ഹുദവി, ദാറുൽഹുദാ റജിസ്ട്രാർ റഫീഖ് ഹുദവി, ഡോ. സലാഹുദ്ദീൻ ഹുദവി, ഡോ. സുഹൈൽ ഹിദായ ഹുദവി, ഡോ. ജഅ്ഫർ ഹുദവി, എം.കെ.ജാബിറലി ഹുദവി, ഷമീറലി ഹുദവി, ഡോ. അബ്ദുറഹ്മാൻ അരീക്കാടൻ, കെ.ടി.അബ്ദുൽ ഗഫൂർ ഹുദവി തുടങ്ങിയവർ വിഷയാവതരണം നടത്തി.

ADVERTISEMENT

ഹനഫി ഫിഖ്ഹ് കോൺഫറൻസ് പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്തഖീം അഹ്മദ് ഫൈസി (ബിഹാർ) ആധ്യക്ഷ്യം വഹിച്ചു. കർണാടക ജമാഅത്തെ അഹ്‍ലുസ്സുന്ന ജനറൽ സെക്രട്ടറി മുഫ്തി മുഹമ്മദലി മിസ്ബാഹി മുഖ്യാതിഥിയായി. മുഫ്തി റഫീഖ് ഹുദവി (കോലാർ), ഗൗസ് മുഹമ്മദ് ചാന്ദ്ഖാൻ (മഹാരാഷ്ട്ര),  സൈഫുല്ല റഹ്മാൻ (ആന്ധ്രപ്രദേശ്) എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ഡോ. ഇസ്മാഈൽ ഹുദവി, ഡോ. പി.കെ.ശാഫി ഹുദവി, ഡോ. അബ്ദുറഹ്മാൻ ഹുദവി, കെ.സി.മുഹമ്മദ് ബാഖവി, അബ്ദുശ്ശുക്കൂർ ഹുദവി, എം.സാലിം ഹുദവി, യു.ശാഫി ഹാജി, ഇഫ്തിഖാർ ഹുദവി, വി.സി.പി.ശറഫുദ്ദീൻ, യു.അബ്ദുല്ലക്കുട്ടി ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.