വാഹനങ്ങൾക്കടുത്തേക്ക് ഓടിയടുത്ത് ആന; ഭയന്നുവിറച്ച് യാത്രക്കാർ
എടക്കര ∙ നാടുകാണി ചുരത്തിൽ നിർത്തിയിട്ട വാഹനങ്ങൾക്കടുത്തേക്ക് ഓടിയടുത്ത ആന ഭീതി സൃഷ്ടിച്ചു. ചുരത്തിൽ വഴിക്കടവ് ആനമറി എക്സൈസ് ചെക്പോസ്റ്റിനു സമീപമാണ് ആന റോഡിലിറങ്ങി യാത്രക്കാരെ വിരട്ടിയത്.ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സംഭവം. പാതയോട് ചേർന്ന് വനത്തിൽ തീറ്റയെടുക്കുകയായിരുന്ന ആന റോഡിലേക്കിറങ്ങില്ലെന്ന്

എടക്കര ∙ നാടുകാണി ചുരത്തിൽ നിർത്തിയിട്ട വാഹനങ്ങൾക്കടുത്തേക്ക് ഓടിയടുത്ത ആന ഭീതി സൃഷ്ടിച്ചു. ചുരത്തിൽ വഴിക്കടവ് ആനമറി എക്സൈസ് ചെക്പോസ്റ്റിനു സമീപമാണ് ആന റോഡിലിറങ്ങി യാത്രക്കാരെ വിരട്ടിയത്. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സംഭവം. പാതയോട് ചേർന്ന് വനത്തിൽ തീറ്റയെടുക്കുകയായിരുന്ന ആന റോഡിലേക്കിറങ്ങില്ലെന്ന് കരുതിയാണ് യാത്രക്കാർ കാഴ്ചക്കാരായി നിന്നത്. എന്നാൽ, ആന പെട്ടെന്ന് റോഡിലേക്കു ഓടിയടുക്കുകയായിരുന്നു.
ആന നടന്നടുക്കുന്നതിനിടയിൽ വാഹനം തിരിച്ചെടുത്തു വിടാൻ കഴിയാത്തതിനാൽ യാത്രക്കാർ നെഞ്ചിടിപ്പോടെ വാഹനത്തിൽ തന്നെ ഇരുന്നു. ഇതിനിടയിൽ വനപാലകരെത്തിയാണ് ആനയെ പിന്തിരിപ്പിച്ച് കാട്ടിലേക്കു കയറ്റിയത്. ഈ ആന കുറച്ചു ദിവസങ്ങളായി ആനമറി ജനവാസകേന്ദ്രത്തിൽ തന്നെയാണ്. രാത്രിയിൽ വീടുകളുടെ മുറ്റത്തും പരിസരങ്ങളിലും കറങ്ങി നേരം പുലരുമ്പോഴാണ് മടങ്ങുന്നത്.