ആറുവരിപ്പാത: കാക്കഞ്ചേരിയിൽ റോഡ് പണിക്ക് മെല്ലെപ്പോക്ക്; യാത്രക്കാർ ചുറ്റിക്കറങ്ങേണ്ടത് 2 കിലോമീറ്ററിലേറെ
തേഞ്ഞിപ്പലം ∙ ചേലേമ്പ്ര കാക്കഞ്ചേരിയിൽ ദേശീയപാതയുടെ നിർമാണം ഇഴയുന്നതിനാൽ ജനത്തിന് യാത്രാക്ലേശം. കാക്കഞ്ചേരിയിൽ റോഡ് പണി നേരത്തേ തുടങ്ങിയിരുന്നെങ്കിലും പൂർത്തിയാകാൻ വൈകുന്നു.ഇവിടെ താഴ്ചയിലാണ് ആറുവരിപ്പാത. മണ്ണ് നീക്കൽ ഇപ്പോഴും തുടരുകയാണ്. ഏറെ മുറവിളികൾക്കുശേഷം ഒരു മാസം മുൻപ് മേൽപാലം നിർമിച്ചെങ്കിലും

തേഞ്ഞിപ്പലം ∙ ചേലേമ്പ്ര കാക്കഞ്ചേരിയിൽ ദേശീയപാതയുടെ നിർമാണം ഇഴയുന്നതിനാൽ ജനത്തിന് യാത്രാക്ലേശം. കാക്കഞ്ചേരിയിൽ റോഡ് പണി നേരത്തേ തുടങ്ങിയിരുന്നെങ്കിലും പൂർത്തിയാകാൻ വൈകുന്നു. ഇവിടെ താഴ്ചയിലാണ് ആറുവരിപ്പാത. മണ്ണ് നീക്കൽ ഇപ്പോഴും തുടരുകയാണ്. ഏറെ മുറവിളികൾക്കുശേഷം ഒരു മാസം മുൻപ് മേൽപാലം നിർമിച്ചെങ്കിലും ഇരുവശങ്ങളിലെയും സുരക്ഷാഭിത്തി കോൺക്രീറ്റിങ് പൂർത്തിയാകാത്തതിനാൽ പാലം തുറന്നിട്ടില്ല.
തന്മൂലം വാഹനയാത്രക്കാർ 2 കിലോമീറ്ററിലേറെ ചുറ്റിക്കറങ്ങേണ്ട ഗതികേടിലാണ്. കിൻഫ്ര ടെക്നോ പാർക്കിലെ ജീവനക്കാർ അടക്കം ആയിരങ്ങളാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. കാക്കഞ്ചേരി– പള്ളിക്കൽ ബസാർ– കൊട്ടപ്പുറം റോഡ് ദേശീയപാതയിലേക്കു ചേരുന്നത് ഇവിടെയായതിനാൽ തിരക്കുള്ള ഭാഗമാണിത്. അതനുസരിച്ചുള്ള പരിഗണന റോഡ് പണിയുടെ കാര്യത്തിൽ ഇല്ലെന്നാണു പരാതി.
ഇരുവശങ്ങളിലും സർവീസ് റോഡ് നിർമിച്ച് ഗതാഗതം വൺവേ അടിസ്ഥാനത്തിൽ ആക്കിയിട്ട് കാലമേറെയായി. മുഖ്യപാതയുടെ നിർമാണം വേഗത്തിലാക്കാൻ മാത്രം നടപടി ഉണ്ടായില്ല. ഇടിമുഴിക്കലിൽ 1.25 കിലോമീറ്ററിൽ റോഡ് പുതിയ സ്ഥലത്ത് ആയിട്ടുപോലും നിർമാണം പൂർത്തിയായിട്ട് മാസങ്ങളായി. കാക്കഞ്ചേരി വളവിൽ പാത പുതിയ സ്ഥലത്തുകൂടി കടന്നുപോകുന്ന ഭാഗത്തും നിർമാണം പാതിവഴിയിലാണ്.
തൃശൂർ ഭാഗത്തേക്ക് സർവീസ് റോഡ് നിർമിച്ച് ഗതാഗതം അതുവഴി ആക്കിയിട്ട് മാസങ്ങളായി. കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇപ്പോഴും വളവിൽ പഴയ റോഡ് വഴി തന്നെയാണ്. കാക്കഞ്ചേരിയിൽ ചേലേമ്പ്ര സ്പിന്നിങ് മിൽ പരിസരത്തെ താഴ്ന്നുകിടക്കുന്ന ഭാഗം റോഡാക്കി ഉയർത്തുന്ന പണിയും നടക്കുന്നുണ്ട്. സ്പിന്നിങ് മിൽ അതിർത്തിയിൽ റോഡിനുള്ള സ്ഥലം വിട്ട് ബാക്കി ഭാഗത്ത് ഭൂവുടമകൾ തന്നെ ഭീമൻ മതിൽ സ്ഥാപിക്കുകയാണ്. ഇവിടെ മുൻപ് സ്വകാര്യ ഭൂമിയിൽനിന്ന് എൻഎച്ചിലേക്ക് മണ്ണിടിഞ്ഞതിനെ തുടർന്നാണ് സുരക്ഷിത മതിലൊരുക്കുന്നത്.