ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റും സ്ഥിരസമിതി അധ്യക്ഷയും രാജിവച്ചു
തേഞ്ഞിപ്പലം ∙ ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എ.പി.ജമീലയും ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ ടി.പി.സമീറയും രാജിവച്ചു. തിരഞ്ഞെടുപ്പ് കാലത്ത് മുസ്‌ലിം ലീഗ് നേതൃത്വം ഉണ്ടാക്കിയ ധാരണയുടെ വെളിച്ചത്തിലാണിത്. ഇരുവർക്കും ഭരണ സമിതിയുടെ ആദ്യത്തെ മൂന്ന് വർഷം തുടരാനായിരുന്നു അനുമതി. കഴിഞ്ഞ 30ന് 3 വർഷം തികഞ്ഞു. വികസന

തേഞ്ഞിപ്പലം ∙ ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എ.പി.ജമീലയും ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ ടി.പി.സമീറയും രാജിവച്ചു. തിരഞ്ഞെടുപ്പ് കാലത്ത് മുസ്‌ലിം ലീഗ് നേതൃത്വം ഉണ്ടാക്കിയ ധാരണയുടെ വെളിച്ചത്തിലാണിത്. ഇരുവർക്കും ഭരണ സമിതിയുടെ ആദ്യത്തെ മൂന്ന് വർഷം തുടരാനായിരുന്നു അനുമതി. കഴിഞ്ഞ 30ന് 3 വർഷം തികഞ്ഞു. വികസന സെമിനാർ കഴിയാൻ സാവകാശം നൽകിയതിനാലാണ് രാജി വയ്ക്കാൻ 15 ദിവസം വൈകിയത്. ഒരു മാസത്തിനകം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തും. ടി.പി.സമീറയാണ് അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ലീഗ് നോമിനി.
കോൺഗ്രസ് അംഗം ഉഷ തോമസ് ആണ് യുഡിഎഫിന്റെ അടുത്ത ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ സ്ഥാനത്തേക്കുള്ള നോമിനി. കായിക സാക്ഷരതാ പദ്ധതി സ്കൂൾ തലത്തിൽ ആദ്യമായി നടപ്പാക്കിയ പഞ്ചായത്തെന്ന കീർത്തി ചേലേമ്പ്രയ്ക്ക് സമ്മാനിച്ചാണ് ജമീലയുടെ പടിയിറക്കം. കാർഷിക മേഖലയിൽ ഗ്രോ ബാഗുകൾക്ക് പകരം മൺചട്ടി പഞ്ചായത്തിൽ വ്യാപകമാക്കിയതും ജമീലയുടെ കാലത്താണ്. ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് നായകത്വം വഹിച്ചെന്ന സൽപേരോടോയാണ് ജമീല സ്ഥാനമൊഴിഞ്ഞത്.
ജീവകാരുണ്യത്തിന് സമയം കണ്ടെത്തി എ.പി.ജമീല
ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വയ്ക്കാൻ എത്തിയപ്പോഴും ജീവകാരുണ്യ പ്രവർത്തനത്തിന് പണം സ്വരൂപിക്കാൻ സമയം കണ്ടെത്തി എ.പി.ജമീല. പടിഞ്ഞാറ്റിൻപൈ പാലക്കാടൻ പ്രഷീദിന്റെ മകൾ പി.ഗോപിക (21) സിവിയർ അപ്ലാസ്റ്റിക് അനീമിയ എന്ന ഗുരുതര രോഗം ബാധിച്ച് വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.
മജ്ജ മാറ്റി വയ്ക്കാൻ 35 ലക്ഷം രൂപ വേണം. ധനസമാഹാരണത്തിന് ജമീലയെ അധ്യക്ഷയാക്കി ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടരുന്നതിനിടെയാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വയ്ക്കേണ്ട ദിവസമെത്തിയത്. ഗോപികയുടെ ചികിത്സാ ചെലവിലേക്ക് ഏറെ പണം കണ്ടെത്തേണ്ടതുണ്ട്. തുടർന്ന് ജമീലയും പഞ്ചായത്തിലെ എല്ലാ അംഗങ്ങളും രാവിലെ 7ന് ചേലേമ്പ്രയിൽ ജില്ലാ അതിർത്തിയിലെ ധനസമാഹരണത്തിന് ഇറങ്ങുകയായിരുന്നു. 2.45 വരെ തുടർന്ന ശേഷം പഞ്ചായത്ത് ഓഫിസിലെത്തി രാജി സമർപ്പിച്ചു.