വളാഞ്ചേരി ∙ ലഹരിക്കെതിരെ ബോധവൽക്കരണ സന്ദേശങ്ങളുമായി മൂന്നംഗ സംഘം സൈക്കിളിൽ കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക്. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശികളായ സനീത് (23), താഹിർ (23) പട്ടാമ്പി സ്വദേശിയായ അഭിഷേക് (19) എന്നിവരാണ് സൈക്കിൾ യാത്രാസംഘത്തിൽ. സിവിൽ എൻജിനീയറിങ് ബിരുദധാരിയായ സനീതാണ് നേതൃത്വം നൽകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളാഞ്ചേരി ∙ ലഹരിക്കെതിരെ ബോധവൽക്കരണ സന്ദേശങ്ങളുമായി മൂന്നംഗ സംഘം സൈക്കിളിൽ കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക്. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശികളായ സനീത് (23), താഹിർ (23) പട്ടാമ്പി സ്വദേശിയായ അഭിഷേക് (19) എന്നിവരാണ് സൈക്കിൾ യാത്രാസംഘത്തിൽ. സിവിൽ എൻജിനീയറിങ് ബിരുദധാരിയായ സനീതാണ് നേതൃത്വം നൽകുന്നത്. താഹിർ എസി മെക്കാനിക്കാണ്. അഭിഷേക് അക്കൗണ്ടന്റും. മൂവരും ജോലിയിൽനിന്നു തൽക്കാലം മാറിനിന്നാണ് യാത്ര. സൈക്കിളിന്റെ മുൻവശത്തെ ചക്രം അഴിച്ചുമാറ്റിയാണ് സനീതിന്റെ യാത്ര എന്നതും പ്രത്യേകതയാണ്. ഡിസംബർ 14ന് ആണ് ഇവർ കന്യാകുമാരിയിൽനിന്ന് യാത്ര പുറപ്പെട്ടത്. ദിവസം ശരാശരി 60 കിലോമീറ്റർ യാത്ര. വൈകിട്ടെത്തുന്ന സ്ഥലങ്ങളിൽ ടർഫുകളോ മൈതാനങ്ങളോ കണ്ടെത്തി ഫുട്ബോൾ കളി. 3 പേരും മികച്ച ഫുട്ബോൾ കളിക്കാരാണ്. സാഹസിക യാത്രകളാണ് തങ്ങളുടെ ലഹരിയെന്ന് പറയുന്ന സനീത് മുൻപും കേരളയാത്ര നടത്തിയിട്ടുണ്ട്. കാസർകോട്ടുനിന്ന് കന്യാകുമാരിയിലേക്ക് 1060 കിലോമീറ്റാണ് യാത്ര ചെയ്തത്. തങ്ങളുടെ 3 വർഷത്തെ സ്വപ്നമാണ് യാത്രയെന്നും സനീത് പറഞ്ഞു. പുതുതലമുറ ലഹരി പദാർഥങ്ങൾ ഒഴിവാക്കി ഇത്തരം വിനോദങ്ങളെ ലഹരിയാക്കി മാറ്റുന്നതിൽ കേന്ദ്രീകരിക്കണമെന്നാണ് മൂവരും പറയുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT