ADVERTISEMENT

തിരൂർ ∙ ജില്ലാ ആശുപത്രിയിലെ ഹെഡ് നഴ്സ് മിനി വീണ സ്ഥലം യന്ത്രങ്ങൾ സ്ഥാപിക്കാൻ വേണ്ടി ഒഴിച്ചിട്ട ഭാഗം. ഈ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിനു താഴെ ഭൂമിക്കടിയിലും ഒരു നിലയുണ്ട്. കാൻസർ ചികിത്സയുടെ ഭാഗമായി റേഡിയേഷൻ, കീമോ എന്നിവ നടത്താനാണ് ഈ നില നിർമിച്ചത്. ‌ഈ നിലയുടെ ഒരു ഭാഗം ഒന്നാം നിലയുടെ നിലം വരെ ഒഴിച്ചിട്ടിരിക്കുകയാണ്. യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ഒഴിച്ചിട്ടിരിക്കുന്നത്. ഇങ്ങനെ സ്ഥാപിക്കുന്ന യന്ത്രത്തിന്റെ മുകൾ ഭാഗം പ്രവർത്തിപ്പിക്കുന്നതിനു വേണ്ടി ഗ്രൗണ്ട്ഫ്ലോറിൽ നിന്ന് ഒരു വാതിൽ വച്ചിരുന്നു. പരിശോധനയ്ക്കിടെ ഈ വാതിൽ തുറന്ന് അബദ്ധത്തിൽ കാലെടുത്തു വച്ചതാണ് മിനി താഴേക്കു പതിക്കാൻ കാരണമായത്. എന്നാൽ ഈ വാതിൽ തുറന്നാലും അപ്പുറത്തേക്ക് വീഴ്ച പറ്റാത്ത തരത്തിൽ പട്ടികകൾ ഉപയോഗിച്ച് മറയ്ക്കണമായിരുന്നു എന്ന വിമർശനം ഇവിടെ ഉയരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com