തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റ് സ്വന്തക്കാർക്കു മാ‍ർക്ക് ദാനം ചെയ്യുന്നുവെന്ന് ആരോപിച്ച് സിൻഡിക്കറ്റ് യോഗത്തിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച എംഎസ്എഫ് പ്രവർത്തകരെ പൊലീസ് തടഞ്ഞതിനെത്തുടർന്ന് കയ്യാങ്കളി. പൊലീസും സമരക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. സമരക്കാരുടെ ബലപ്രയോഗം ചെറുത്ത് പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റ് സ്വന്തക്കാർക്കു മാ‍ർക്ക് ദാനം ചെയ്യുന്നുവെന്ന് ആരോപിച്ച് സിൻഡിക്കറ്റ് യോഗത്തിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച എംഎസ്എഫ് പ്രവർത്തകരെ പൊലീസ് തടഞ്ഞതിനെത്തുടർന്ന് കയ്യാങ്കളി. പൊലീസും സമരക്കാരും തമ്മിൽ  ഉന്തുംതള്ളുമുണ്ടായി. സമരക്കാരുടെ ബലപ്രയോഗം ചെറുത്ത് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. സെനറ്റ് അംഗം റുമൈസ റഫീഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം വിഫലമായി. സമരക്കാരെ അറസ്റ്റ് ചെയ്ത ശേഷം തിരിച്ചെത്തി പൊലീസ് റുമൈസയെ അറസ്റ്റ് ചെയ്യാൻ തുനി‍ഞ്ഞപ്പോൾ ചെറുക്കുകയായിരുന്നു. സമരാനുകൂലികളിൽ ചിലരും റുമൈസയെ തുണച്ചതോടെ പൊലീസ് പിന്മാറി. 

എംഎസ്എഫ് നേതാക്കളായ കെ.പി. അമീൻ റാഷിദ്, റഹീസ് ആലുങ്ങൽ, ത്വഹാനി, യാസർ പേപ്പൂർ, സ്വലാഹുദ്ധീ‍ൻ തെന്നല, മുസാഫിർ ചേളാരി തുടങ്ങിയവരാണ് അറസ്റ്റിലായത്. പിന്നീട് ജാമ്യത്തി‍ൽ വിട്ടു. പരീക്ഷ പരീക്ഷണമാകുന്ന അവസ്ഥ ഒഴിവാക്കണമെന്നും ഉത്തരക്കടലാസ് തിരോധാനത്തിന് അറുതി വേണമെന്നും ഫീസ് വർധന പി‍ൻവലിക്കണമെന്നും ബാർകോഡ് പരിഷ്കാരത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. എംഎസ്എഫ് സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. കൊണ്ടോട്ടി ഡിവൈഎസ്‌പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ വൻ പൊലീസ് സേനയെ വിന്യസിച്ചാണ് സമരക്കാരെ നേരിട്ടത്.