പി.എസ്. വാരിയർ; ഗാന്ധിജിയുടെ ‘പ്രിയ സുഹൃത്ത്’
കോട്ടയ്ക്കൽ ∙ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും കോട്ടയ്ക്കൽ ആര്യവൈദ്യശാലാ സ്ഥാപകൻ വൈദ്യരത്നം പി.എസ്.വാരിയരുടെയും ചരമവാർഷിക ദിനമാണ് നാളെ. സമപ്രായക്കാർ എന്നതിൽ കവിഞ്ഞ് ഇവർ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? കത്തിടപാടുകളിലൂടെ ഇരുവരും സുഹൃദ്ബന്ധം നിലനിർത്തിയിരുന്നതായി കാണാം. 2 കത്തുകൾ പി.എസ്.വാരിയർ

കോട്ടയ്ക്കൽ ∙ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും കോട്ടയ്ക്കൽ ആര്യവൈദ്യശാലാ സ്ഥാപകൻ വൈദ്യരത്നം പി.എസ്.വാരിയരുടെയും ചരമവാർഷിക ദിനമാണ് നാളെ. സമപ്രായക്കാർ എന്നതിൽ കവിഞ്ഞ് ഇവർ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? കത്തിടപാടുകളിലൂടെ ഇരുവരും സുഹൃദ്ബന്ധം നിലനിർത്തിയിരുന്നതായി കാണാം.2 കത്തുകൾ പി.എസ്.വാരിയർ ഗാന്ധിജിക്ക് അയച്ചിട്ടുണ്ട്. ആദ്യത്തെ കത്തിന് സബർമതി ആശ്രമത്തിൽനിന്നു ഗാന്ധിജി ഇങ്ങനെ മറുപടിയെഴുതി:
‘പ്രിയ സുഹൃത്തേ, താങ്കളുടെ കത്ത് കിട്ടി. കത്തിനുമുൻപായി അയച്ച പാഴ്സലും ലഭിച്ചു. നിങ്ങളുടെ മരുന്ന് എനിക്കു പ്രയോജനപ്പെടില്ലെന്നാണ് തോന്നുന്നത്. കാരണം 24 മണിക്കൂറിനിടയിൽ ഒന്നോ രണ്ടോ പ്രാവശ്യമേ അതു കഴിക്കാൻ പറ്റൂ. മരുന്നായാലും ആഹാരമായാലും 5 തവണയായേ ഞാൻ 24 മണിക്കൂറിനുള്ളിൽ എന്തെങ്കിലും കഴിക്കൂ. അതുകൊണ്ടു താങ്കളുടെ ഗുളിക ഒന്നിലധികം തവണ കഴിക്കണമെന്നാണെങ്കിൽ എനിക്ക് ഉപയോഗിക്കാൻ പറ്റുകയില്ല’1926 ഏപ്രിലിൽ ഗാന്ധിജി വീണ്ടും പി.എസ്.വാരിയർക്കെഴുതി.
‘പ്രിയ സുഹൃത്തേ, അഷ്ടാംഗശരീരത്തിന്റെ പ്രതിയും അതോടൊപ്പം അയച്ച കത്തും കിട്ടി. നന്ദി പറയുന്നു. യങ്ഇന്ത്യയിൽ നിരൂപണം പ്രസിദ്ധീകരിക്കാറില്ലെന്ന് അറിയിക്കട്ടെ. അസാധാരണ ഗുണമുള്ളവയും യങ്ഇന്ത്യയിൽ സാധാരണ ചർച്ച ചെയ്യുന്നതുമായ പുസ്തകങ്ങളെക്കുറിച്ച് ചിലപ്പോഴൊക്കെ എഴുതാറുണ്ടെന്നു മാത്രം’നിരൂപണം യങ്ഇന്ത്യ പത്രത്തിൽ പ്രസിദ്ധീകരിക്കാനായി അഷ്ടാംഗ ശരീരം എന്ന വൈദ്യഗ്രന്ഥം വാരിയർ ഗാന്ധിജിക്ക് അയച്ചുകൊടുത്തതിനെക്കുറിച്ചാണ് കത്തിൽ പറയുന്നത്.
ഗാന്ധിയൻ ആദർശങ്ങളുടെ സ്വാധീനം വാരിയരുടെ ജീവിതത്തിൽ ഉടനീളം കാണാം. മലബാർ കലാപകാലത്ത് എല്ലാവിഭാഗം ആളുകളുടെയും രക്ഷകനായി അദ്ദേഹം മാറി. വിശ്വംഭരക്ഷേത്രത്തെ മാനവഐക്യത്തിന്റെ പ്രതീകമാക്കി മാറ്റി. തിരുവിതാംകൂറിലെ ക്ഷേത്ര പ്രവേശന വിളംബരത്തിനു മുൻപുതന്നെ എല്ലാ വിഭാഗങ്ങൾക്കുമായി ക്ഷേത്രം തുറന്നുകൊടുക്കാനും മനസ്സുകാണിച്ചു.1944 ജനുവരി 30ന് ആണ് പി.എസ്.വാരിയർ മരിക്കുന്നത്. 4 വർഷത്തിനുശേഷം 1948 ജനുവരി 30ന് ഗാന്ധിജി വെടിയേറ്റു മരിച്ചു.
പി.എസ്.വാരിയരുടെ ചരമ വാർഷിക ദിനത്തിലാണ് ആര്യവൈദ്യശാല സ്ഥാപകദിന ആഘോഷം നടത്താറുള്ളത്.ഈ വർഷത്തെ സ്ഥാപകദിന ആഘോഷം നാളെ 10ന് കൈലാസമന്ദിര പരിസരത്ത് കലാമണ്ഡലം ചാൻസലറും നർത്തകിയുമായ മല്ലിക സാരാഭായ് ഉദ്ഘാടനം ചെയ്യും. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അധ്യക്ഷത വഹിക്കും. ‘സർഗാത്മകത എന്ന അതിജീവനൗഷധം’ എന്ന വിഷയത്തിൽ എഴുത്തുകാരൻ സുഭാഷ്ചന്ദ്രൻ പി.എസ്.വാരിയർ സ്മാരക പ്രഭാഷണവും ഡോ. അശ്വിൻ ശേഖർ അനുസ്മരണ പ്രഭാഷണവും നടത്തും. പുരസ്കാര വിതരണം, കലാപരിപാടികൾ എന്നിവയുണ്ടാകും.