മികച്ച പൊലീസ് സ്റ്റേഷൻ; കുറ്റിപ്പുറം സ്റ്റേഷനെ തേടി അഭിനന്ദന പ്രവാഹം
കുറ്റിപ്പുറം ∙ രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളുടെ പട്ടികയിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്ത കുറ്റിപ്പുറം സ്റ്റേഷനെ തേടി അഭിനന്ദന പ്രവാഹം. രാജ്യത്ത് ഒൻപതാം സ്ഥാനവും സംസ്ഥാനത്ത് ഒന്നാം സ്ഥാനവും ലഭിച്ച കുറ്റിപ്പുറം സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഡിഐജി അജീതാ ബീഗം, എംഎൽഎമാരായ കെ.ടി.ജലീൽ,

കുറ്റിപ്പുറം ∙ രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളുടെ പട്ടികയിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്ത കുറ്റിപ്പുറം സ്റ്റേഷനെ തേടി അഭിനന്ദന പ്രവാഹം. രാജ്യത്ത് ഒൻപതാം സ്ഥാനവും സംസ്ഥാനത്ത് ഒന്നാം സ്ഥാനവും ലഭിച്ച കുറ്റിപ്പുറം സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഡിഐജി അജീതാ ബീഗം, എംഎൽഎമാരായ കെ.ടി.ജലീൽ, ആബിദ്ഹുസൈൻ തങ്ങൾ, ജില്ലാ പൊലീസ് മേധാവി എസ്.ശശീധരൻ തുടങ്ങിയവർ അഭിനന്ദിച്ചു.
കെ.ടി.ജലീൽ സ്റ്റേഷനിൽ നേരിട്ടെത്തി ഉദ്യോഗസ്ഥർക്ക് അഭിനന്ദനം അർപ്പിച്ചു. കഴിഞ്ഞ വർഷത്തെ പ്രവർത്തനം വിലയിരുത്തിയാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനെ രാജ്യത്തെ ഒൻപതാമത്തെ മികച്ച സ്റ്റേഷനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തത്.
ഫെബ്രുവരി 6ന് തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കുറ്റിപ്പുറം സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് പുരസ്കാരം സമ്മാനിക്കുക. കേസ് രേഖപ്പെടുത്തുന്നതു മുതൽ അറസ്റ്റുവരെയുള്ള കാര്യങ്ങളും സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന രീതിയും സ്റ്റേഷനിൽ പൊതുജനങ്ങൾക്കുള്ള സൗകര്യങ്ങൾ അടക്കമുള്ളവയും തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.