കുറ്റിപ്പുറം ∙ ഐപി വാർഡ് അടച്ചുപൂട്ടിയ കുറ്റിപ്പുറം ഗവ.ഹോമിയോ ആശുപത്രിയിൽ ഐപി വാർഡ് പുനരാരംഭിക്കുന്നതിനു മുന്നോടിയായി ശുചീകരണ ജോലിക്കായി കുടുംബശ്രിയുടെ സേവനം ലഭ്യമാക്കാൻ തിരുമാനമായി. ഇന്നലെ നടന്ന എച്ച്എംസി യോഗത്തിലാണ് ആശുപത്രിയിലെ ശുചീകരണത്തിനായി ഒന്നിടവിട്ട ദിവസങ്ങളിൽ കുടുംബശ്രീ ജീവനക്കാരിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറ്റിപ്പുറം ∙ ഐപി വാർഡ് അടച്ചുപൂട്ടിയ കുറ്റിപ്പുറം ഗവ.ഹോമിയോ ആശുപത്രിയിൽ ഐപി വാർഡ് പുനരാരംഭിക്കുന്നതിനു മുന്നോടിയായി ശുചീകരണ ജോലിക്കായി കുടുംബശ്രിയുടെ സേവനം ലഭ്യമാക്കാൻ തിരുമാനമായി. ഇന്നലെ നടന്ന എച്ച്എംസി യോഗത്തിലാണ് ആശുപത്രിയിലെ ശുചീകരണത്തിനായി ഒന്നിടവിട്ട ദിവസങ്ങളിൽ കുടുംബശ്രീ ജീവനക്കാരിയെ ലഭ്യമാക്കാൻ തീരുമാനിച്ചത്. ശുചീകരണത്തിനായി നിയോഗിക്കുന്ന ജീവനക്കാരിക്ക് ദിവസം 350 രൂപ വേതനം നൽകാനാണ് തീരുമാനം. ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ ഏതാനും മണിക്കൂർ മാത്രമാകും ജോലി. ഇത്തരത്തിൽ മാസത്തിൽ 15 ദിവസം ശുചീകരണം നടത്താനാണ് തീരുമാനം. ശുചീകരണ ജോലിക്കായി ആശുപത്രയിലെ എച്ച്എംസി ഫണ്ടിൽ തുക കണ്ടെത്തും. ശുചീകരണത്തിനായി കുടുംബശ്രീ ജീവനക്കാരിലെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഇന്ന് പഞ്ചായത്തിന് കത്ത് നൽകും. 

ആശുപത്രിയിലെ ഒപി ടിക്കറ്റ് നിരക്ക് 5 രൂപയിൽ നിന്ന് വർധിപ്പിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.നസീറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചീഫ് മെഡിക്കൽ ഓഫിസർ ഹേമ, വാർഡ് അംഗം സി.കെ.ജയകുമാർ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഫസൽ അലി പൂക്കോയ തങ്ങൾ, വികസന സ്ഥിരം സമിതി അധ്യക്ഷ പി.റമീന തുടങ്ങിയവർ പങ്കെടുത്തു. ആശുപത്രിയിലെ ഐപി വാർഡിലെത്തുന്ന രോഗികൾക്ക് ആവശ്യമായ ഭക്ഷണം പാചകം ചെയ്യുന്നതടക്കമുള്ള ജോലികൾക്കായി‌ നാഷനൽ ആയുഷ് മിഷൻ കഴിഞ്ഞ ദിവസം മൾട്ടി പർപ്പസ് വർക്കറെ ആശുപത്രിയിൽ നിയമിച്ചിട്ടുണ്ട്. ഈ ജീവനക്കാരനെ ഉപയോഗിച്ച് ആശുപത്രിയിലെ ഐപി വാർഡിലേക്കുള്ള ഭക്ഷണം ഒരുക്കാനാണ് തീരുമാനം. പാചക്കാരനും ശുചീകരണ ജീവനക്കാരിയും ഇല്ലാത്തതിനെ തുടർന്നാണ് ആശുപത്രിയിലെ ഐപിവാർഡ് അടച്ചുപൂട്ടിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ‘മനോരമ’ വാർത്ത നൽകിയതിനെ തുടർന്നാണ് നടപടികൾ വേഗത്തിലായത്.