കോട്ടയ്ക്കൽ ∙ വികസന സ്ഥിരസമിതി അധ്യക്ഷയുടെ ഓഫിസ് മാറ്റിയതിനെത്തുടർന്ന് നഗരസഭാ കാര്യാലയത്തിൽ സംഘർഷം. പരസ്പരം പോർവിളികളുമായി നിലയുറപ്പിച്ച യൂത്ത് ലീഗ്, ഡിവൈഎഫ്ഐ പ്രവർത്തകരെ നേരിടാൻ പൊലീസ് ലാത്തിവീശിയതിനെത്തുടർന്ന് ഏതാനും യൂത്ത് ലീഗ് പ്രവർത്തകർക്കു പരുക്കേറ്റു. സ്ഥിരസമിതി അധ്യക്ഷരുടെ തിരഞ്ഞെടുപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയ്ക്കൽ ∙ വികസന സ്ഥിരസമിതി അധ്യക്ഷയുടെ ഓഫിസ് മാറ്റിയതിനെത്തുടർന്ന് നഗരസഭാ കാര്യാലയത്തിൽ സംഘർഷം. പരസ്പരം പോർവിളികളുമായി നിലയുറപ്പിച്ച യൂത്ത് ലീഗ്, ഡിവൈഎഫ്ഐ പ്രവർത്തകരെ നേരിടാൻ പൊലീസ് ലാത്തിവീശിയതിനെത്തുടർന്ന് ഏതാനും യൂത്ത് ലീഗ് പ്രവർത്തകർക്കു പരുക്കേറ്റു.

സ്ഥിരസമിതി അധ്യക്ഷരുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞദിവസം നടന്നിരുന്നു. വികസന സ്ഥിരസമിതി അധ്യക്ഷയായി തിരഞ്ഞെടുത്തത് സിപിഎമ്മിലെ പി.സരളയെയാണ്. ഇവർക്ക് കാര്യാലയത്തിന്റെ മുകൾനിലയിലാണ് ഓഫിസ് അനുവദിച്ചത്. നേരത്തേ ഉപയോഗിച്ച വികസന സ്ഥിരസമിതി ഓഫിസ് മരാമത്തിനും നൽകി.  എന്നാൽ, മുൻ അധ്യക്ഷ ഓഫിസായി ഉപയോഗിച്ചത് താഴെയുള്ള മുറിയാണെന്ന് ഇടതുപക്ഷ കൗൺസിലർമാർ പറഞ്ഞു. മരാമത്ത് സ്ഥിരസമിതി അധ്യക്ഷന്റെ പേരിൽ വച്ച ബോർഡ് അവർ നീക്കുകയും ചെയ്തു. തുടർന്നാണ് യൂത്ത് ലീഗ്, ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായത്. തുടർന്ന് പൊലീസ്  ലാത്തിവീശുകയായിരുന്നു. 

ADVERTISEMENT

നഗരസഭാധ്യക്ഷ ഡോ. കെ.ഹനീഷയും ഇടതു കൗൺസിലർമാരുമായി പൊലീസ് നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പ്രശ്നത്തിനു പരിഹാരമായത്.നഗരസഭാധ്യക്ഷ ഏകാധിപത്യ രീതിയിലാണ് പെരുമാറുന്നതെന്ന് സിപിഎം പാർലമെന്ററി പാർട്ടി നേതാവ് ടി.കബീർ പറഞ്ഞു. എന്നാൽ, എല്ലാ സ്ഥിരസമിതി അധ്യക്ഷരുടെയും ഓഫിസുകൾ പരസ്പരം മാറ്റിയിട്ടുണ്ടെന്നും പരാതിയിൽ കഴമ്പില്ലെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.

3ന് കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനമെടുക്കുമെന്നും അതുവരെ ഓഫിസ് അടച്ചിടുമെന്നും സ്റ്റേഷൻ ഇൻസ്പെക്ടർ അശ്വിത് കാരാൺമയിൽ അറിയിച്ചു.താനൂർ ഡിവൈഎസ്പി ബെന്നി, മലപ്പുറം ഡിസിആർബി ഡിവൈഎസ്പി ബിനു, മലപ്പുറം സ്പെഷൽ   ബ്രാഞ്ച്   ഡിവൈഎസ്പി  ഗംഗാധരൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം    സ്ഥലത്തെത്തിയിരുന്നു.