എടക്കര ടൗണിൽ തെരുവുനായ്ക്കളുടെ ശല്യം
എടക്കര ∙ ടൗണിൽ എവിടെത്തിരിഞ്ഞാലും തെരുവുനായ്ക്കളാണ്. റോഡിലൂടെ കൂട്ടമായെത്തുന്ന നായ്ക്കൾ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി. രാവിലെ മദ്രസയിലേക്ക് പോകുന്ന വിദ്യാർഥികളുടെ പിറകെ നായ്ക്കൾ കൂടുന്നത് പതിവായിരിക്കയാണ്. പേടിച്ച് ഓടുന്നതിനിടയിൽ വീണ് വിദ്യാർഥികൾക്ക് പരുക്കേൽക്കുന്നു.

എടക്കര ∙ ടൗണിൽ എവിടെത്തിരിഞ്ഞാലും തെരുവുനായ്ക്കളാണ്. റോഡിലൂടെ കൂട്ടമായെത്തുന്ന നായ്ക്കൾ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി. രാവിലെ മദ്രസയിലേക്ക് പോകുന്ന വിദ്യാർഥികളുടെ പിറകെ നായ്ക്കൾ കൂടുന്നത് പതിവായിരിക്കയാണ്. പേടിച്ച് ഓടുന്നതിനിടയിൽ വീണ് വിദ്യാർഥികൾക്ക് പരുക്കേൽക്കുന്നു. തെരുവുനായ്ക്കളെ പേടിച്ച് രക്ഷിതാക്കൾ കുട്ടികളെ മദ്രസയിൽ കൊണ്ടാക്കുകയാണ്.
ടൗണിലെ നടപ്പാത, ഓട്ടോ സ്റ്റാൻഡുകൾ എന്നിവിടങ്ങളിലെല്ലാം തെരുവുനായ്ക്കൾ തമ്പടിച്ചിട്ടുണ്ട്. രാത്രി പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും കടത്തിണ്ണകളിലുമാണ് ഇവ കൂട്ടം ചേരുന്നത്. രാവിലെ കട തുറക്കണമെങ്കിൽ കച്ചവടക്കാർ സാഹസപ്പെട്ട് നായ്ക്കളെ ഓടിക്കണം. തെരുവുനായശല്യം രൂക്ഷമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതി ശക്തമാണ്. പരാതിയുമായെത്തുന്നവരോട് നായ്ക്കളെ പിടിക്കാനോ കൊല്ലാനോ പറ്റില്ലെന്നു പറഞ്ഞ് കൈമലർത്തുകയാണ്.