ശുദ്ധജലക്ഷാമം: എംഇഎസ് എൻജി. കോളജ് അടച്ചു
കുറ്റിപ്പുറം ∙ ക്യാംപസിലെ ജലക്ഷാമത്തെ തുടർന്ന് കുറ്റിപ്പുറം തൃക്കണാപുരത്തെ എംഇഎസ് എൻജിനീയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളജിലെ കുഴൽക്കിണറുകൾ അടക്കം വറ്റിയതിനെ തുടർന്ന് ക്യാംപസിലെ ശുദ്ധജല വിതരണം മുടങ്ങിയതോടെയാണ് കോളജ് അടച്ചത്. ഇന്നലെ മുതൽ ഓൺലൈൻ ക്ലാസുകളാണ് നടക്കുന്നത്. എൻജിനീയറിങ്

കുറ്റിപ്പുറം ∙ ക്യാംപസിലെ ജലക്ഷാമത്തെ തുടർന്ന് കുറ്റിപ്പുറം തൃക്കണാപുരത്തെ എംഇഎസ് എൻജിനീയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളജിലെ കുഴൽക്കിണറുകൾ അടക്കം വറ്റിയതിനെ തുടർന്ന് ക്യാംപസിലെ ശുദ്ധജല വിതരണം മുടങ്ങിയതോടെയാണ് കോളജ് അടച്ചത്. ഇന്നലെ മുതൽ ഓൺലൈൻ ക്ലാസുകളാണ് നടക്കുന്നത്. എൻജിനീയറിങ് വിഭാഗത്തിനു പുറമേ എംബിഎ, എംസിഎ അടക്കമുള്ള മുഴുവൻ വിഭാഗങ്ങളും പ്രവർത്തിക്കുന്നില്ല.
വേനൽ കടുക്കുന്നതിനു മുൻപായി പ്രദേശത്തെ കിണറുകൾ വറ്റിയത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. ക്യാംപസിനുള്ളിലെ ഹോസ്റ്റലിലേക്കും ആവശ്യത്തിനു വെള്ളം ലഭിക്കാതായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. അടുത്ത ദിവസം മുതൽ ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ച് ക്ലാസുകൾ പുനരാരംഭിക്കാനാണ് ആലോചന.