വ്യാപക വാഹനപരിശോധന: 9.6 ലക്ഷം രൂപ പിഴ
തിരൂർ ∙ ജില്ലയിൽ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ 483 വാഹനങ്ങൾക്കെതിരെ കേസ്. ഈ വാഹനങ്ങളുടെ ഉടമകൾ പിഴയായി അടയ്ക്കേണ്ടത് 9.6 ലക്ഷം രൂപ. തിരൂർ, പൊന്നാനി, തിരൂരങ്ങാടി, നിലമ്പൂർ, പെരിന്തൽമണ്ണ, ഏറനാട് എന്നിവിടങ്ങളിലാണ് വ്യാപക പരിശോധന നടന്നത്. ടാക്സ് അടയ്ക്കാതെയും

തിരൂർ ∙ ജില്ലയിൽ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ 483 വാഹനങ്ങൾക്കെതിരെ കേസ്. ഈ വാഹനങ്ങളുടെ ഉടമകൾ പിഴയായി അടയ്ക്കേണ്ടത് 9.6 ലക്ഷം രൂപ. തിരൂർ, പൊന്നാനി, തിരൂരങ്ങാടി, നിലമ്പൂർ, പെരിന്തൽമണ്ണ, ഏറനാട് എന്നിവിടങ്ങളിലാണ് വ്യാപക പരിശോധന നടന്നത്.
ടാക്സ് അടയ്ക്കാതെയും ഫിറ്റ്നസ് ഇല്ലാതെയും സർവീസ് നടത്തിയ 130 വാഹനങ്ങൾക്കെതിരെ മോട്ടർ വാഹന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സ്കൂൾ സമയത്ത് ഓടിയ ടിപ്പർ ലോറികളും പരിശോധനയിൽ കുടുങ്ങി. ഇൻഷുറൻസ് ഇല്ലാതെ ഓടിയ 70 വാഹനങ്ങൾക്കെതിരെയും നടപടിയുണ്ട്.
അമിതഭാരം കയറ്റി ഓടിയ ടിപ്പർ ഉടമയ്ക്കെതിരെ കേസെടുക്കുകയും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. പരിശോധനയ്ക്ക് എംവിഐമാരായ ജയചന്ദ്രൻ, അരുൺ, അസൈൻ, പ്രമോദ് ശങ്കർ, ബിനോയ് കുമാർ, എഎംവിഐമാരായ സലീഷ്, മനോഹരൻ, രാജേഷ്, അജീഷ്, അബ്ദുൽ കരീം, ഷൂജ, വിഷ്ണു വിജയ്, അബിൻ ചാക്കോ, വിജീഷ്, പ്രേംകുമാർ എന്നിവർ നേതൃത്വം നൽകി.