മാവോയിസ്റ്റ് ബന്ധം: പാലക്കാട്ടും മലപ്പുറത്തും എൻഐഎ റെയ്ഡ്
പാലക്കാട് / മലപ്പുറം ∙ തെലങ്കാനയിലെ യുഎപിഎ കേസുമായി ബന്ധപ്പെട്ടു ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം നേതാവ് സി.പി.റഷീദിന്റെ പാണ്ടിക്കാട് വളരാട്ടെ തറവാട്ടു വീട്ടിലും സഹോദരൻ സി.പി.ഇസ്മായിലിന്റെ പാലക്കാട് യാക്കര മുറിക്കാവിലെ ഫ്ലാറ്റിലും ഹൈദരാബാദിലെ എൻഐഎ സംഘം പരിശോധന നടത്തി. കൂടുതൽ ചോദ്യം ചെയ്യാൻ റഷീദിനോടും

പാലക്കാട് / മലപ്പുറം ∙ തെലങ്കാനയിലെ യുഎപിഎ കേസുമായി ബന്ധപ്പെട്ടു ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം നേതാവ് സി.പി.റഷീദിന്റെ പാണ്ടിക്കാട് വളരാട്ടെ തറവാട്ടു വീട്ടിലും സഹോദരൻ സി.പി.ഇസ്മായിലിന്റെ പാലക്കാട് യാക്കര മുറിക്കാവിലെ ഫ്ലാറ്റിലും ഹൈദരാബാദിലെ എൻഐഎ സംഘം പരിശോധന നടത്തി. കൂടുതൽ ചോദ്യം ചെയ്യാൻ റഷീദിനോടും ഇസ്മായിലിനോടും ഒരാഴ്ചയ്ക്കകം ഹൈദരാബാദിൽ എൻഐഎ ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈദരാബാദ് യൂണിറ്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നാലംഗസംഘം പുലർച്ചെ അഞ്ചു മുതൽ ഒൻപതര വരെയാണ് ഇരുസ്ഥലങ്ങളിലും പരിശോധന നടത്തിയത്. പാലക്കാട്ടു പരിശോധന നടക്കുമ്പോൾ ഇസ്മായിലും കുടുംബവും വീട്ടിലുണ്ടായിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ മാവോയിസ്റ്റുകൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുകയും സന്ദേശങ്ങൾ കൈമാറുകയും ചെയ്യുന്നവരിൽ പ്രധാനിയാണു ഇസ്മായിൽ എന്ന് അന്വേഷണ ഏജൻസി ആരോപിക്കുന്നു. ഹൈദരാബാദിൽ അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് സജ്ഞയ് റാവുവിന്റെ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവരെക്കുറിച്ചു വിവരം ലഭിച്ചത്.
ആന്ധ്ര, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രസ്ഥാനവുമായി ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നതായി എൻഐഎ സംശയിക്കുന്നു.റഷീദിന്റെയും ഇസ്മായിലിന്റെയും സഹോദരനും മാവോയിസ്റ്റ് കബനീദളം ഏരിയ സമിതിയംഗവുമായിരുന്ന സി.പി.ജലീൽ 2019 മാർച്ച് 6ന് വയനാട്ടിലെ ലക്കിടി ഉപവൻ റിസോർട്ടിലുണ്ടായ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടിരുന്നു.