മലപ്പുറം ജില്ലയിൽ ഇന്ന് (11-02-2024); അറിയാൻ, ഓർക്കാൻ
ഏറനാട് ജലോത്സവം ഇന്ന് ഊർങ്ങാട്ടിരി∙ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും മൈത്ര ജനകീയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏറനാട് ജലോത്സവം ഇന്ന് രാവിലെ എട്ട് മുതൽ ചാലിയാർ പുഴയിലെ മൈത്രക്കടവിൽ നടക്കും. 18 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജലോത്സവം നടക്കുന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്ന് 18

ഏറനാട് ജലോത്സവം ഇന്ന്;ഊർങ്ങാട്ടിരി∙ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും മൈത്ര ജനകീയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏറനാട് ജലോത്സവം ഇന്ന് രാവിലെ എട്ട് മുതൽ ചാലിയാർ പുഴയിലെ മൈത്രക്കടവിൽ നടക്കും. 18 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജലോത്സവം നടക്കുന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്ന് 18 ടീമുകൾ പങ്കെടുക്കും. എംഎൽഎമാരായ പി.കെ.ബഷീർ, പി.വി.അൻവർ, എ.പി.അനിൽകുമാർ, സിനി ആർട്ടിസ്റ്റ് കെ.ആർ.അഞ്ജന എന്നിവർ പങ്കെടുക്കും. മൈത്രക്കടവ് പാലം വന്നതിനു ശേഷം ആദ്യമായാണ് ജലോത്സവം.ഗാനമേള, സാംസ്‌കാരിക ഘോഷയാത്ര,നാടൻ കലാരൂപങ്ങൾ എന്നിവ ഉണ്ടായിരിക്കുമെന്നു സംഘാടക സമിതി ചെയർമാൻ അനൂപ് മൈത്ര, പി.ടി.വി.യാക്കൂബ്, വി.കെ.ഹാരിസ് എന്നിവർ അറിയിച്ചു.
സോളർ സബ്സിഡിറജിസ്ട്രേഷൻ
∙ മാറഞ്ചേരി പഞ്ചായത്ത് പരിധിയിലുള്ള സോളർ സബ്സിഡിയുടെ സ്പോട്ട് റജിസ്ട്രേഷൻ നാളെ 10 മുതൽ 2 വരെ പഞ്ചായത്ത് ഓഫിസിൽ നടക്കും. ബാറ്ററി ഇല്ലാതെ പ്രവർത്തിക്കുന്ന സോളർ ഓൺഗ്രിഡ് സബ്സിഡിക്കുള്ള അപേക്ഷയാണ് സ്വീകരിക്കുക. 9562534189.
ടെക്നിക്കൽഅസിസ്റ്റന്റ് ഒഴിവ്
∙ തിരൂർ ആർഡിഒ മെയിന്റനൻസ് ട്രൈബ്യൂണലിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്. കൂടിക്കാഴ്ച 13ന് 9.30ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് ഹാളിൽ. 0483 2735324.
ക്യാംപ് 14ന്
∙ വളാഞ്ചേരി നഗരസഭാ മേഖലയിൽ മാലിന്യനിർമാർജന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷിതത്വത്തിന്റെ ഭാഗമായി 14ന് 11ന് നഗരസഭ ടൗൺഹാളിൽ ക്യാംപ് നടത്തും.