തവനൂർ ∙ ‘ലോകസമാധാനത്തിന് ഗാന്ധിമാർഗം’ എന്ന പ്രമേയവുമായുള്ള തിരുനാവായ സർവോദയമേള മൂന്നാം ദിനത്തിലേക്ക് കടന്നു. കൃഷി മുതൽ ഗാന്ധിയൻ ദർശനങ്ങൾവരെ ചർച്ച ചെയ്താണ് സർവോദയമേള പുരോഗമിക്കുന്നത്. രാഷ്ട്രപിതാവിന്റെ ചിതാഭസ്മ നിമജ്ജനത്തിന്റെ ഓർമകളുമായി നടക്കുന്ന സർവോദയമേളയുടെ ഔപചാരിക ഉദ്ഘാടനം കെ.ടി.ജലീൽ എംഎൽഎ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തവനൂർ ∙ ‘ലോകസമാധാനത്തിന് ഗാന്ധിമാർഗം’ എന്ന പ്രമേയവുമായുള്ള തിരുനാവായ സർവോദയമേള മൂന്നാം ദിനത്തിലേക്ക് കടന്നു. കൃഷി മുതൽ ഗാന്ധിയൻ ദർശനങ്ങൾവരെ ചർച്ച ചെയ്താണ് സർവോദയമേള പുരോഗമിക്കുന്നത്. രാഷ്ട്രപിതാവിന്റെ ചിതാഭസ്മ നിമജ്ജനത്തിന്റെ ഓർമകളുമായി നടക്കുന്ന സർവോദയമേളയുടെ ഔപചാരിക ഉദ്ഘാടനം കെ.ടി.ജലീൽ എംഎൽഎ നിർവഹിച്ചു. മേള ചെയർമാൻ സി.ഹരിദാസ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സി.പി.നസീറ, പി.പീതാംബരൻ, ടി.വി ശിവദാസ്, പി.ജ്യോതി, ടി.കെ.എ.അസീസ്, കെ.രവീന്ദ്രൻ, കോലോത്ത് ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. നേരത്തേ നടന്ന കവിയരങ്ങ് സി.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. 

ഉണ്ണിക്കൃഷ്ണൻ പൊന്നാനി അധ്യക്ഷനായി. ഏട്ടൻ ശുകപുരം, എടപ്പാൾ സുബ്രഹ്മണ്യൻ, ടി.വി.ശൂലപാണി, വി.ടി.നന്ദൻ, മുരളീധരൻ കൊല്ലത്ത് , മാധവൻ പുറച്ചേരി, ഇ.ഹൈദരാലി, ചൂരായി ചന്ദ്രൻ, പി.എൻ.രാജഗോപാൽ, ജയൻ നീലേശ്വരം, സഫിയ തിരുനാവായ, ഗോപിനാഥൻ ചേന്നര, കെ.പി പ്രകാശൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു. കുടുംബ കൃഷിയും ഗ്രാമീണ ഭക്ഷ്യ വ്യവസ്ഥയും എന്ന വിഷയത്തിലെ സെമിനാർ  ഡോ. പി.കെ.അബ്ദുൾ ജബ്ബാർ ഉദ്ഘാടനം ചെയ്തു. 

ADVERTISEMENT

ഇ.ഹൈദറലി അധ്യക്ഷനായി. സമാപനദിനമായ നാളെ പുലർച്ചെ 6ന് തവനൂർ കേളപ്പജി സ്തൂപത്തിൽനിന്ന് തിരുനാവായ ഗാന്ധി പ്രതിമയിലേക്ക് ശാന്തിയാത്ര നടക്കും. ഗാന്ധിമാർഗ പ്രവർത്തകരുടെ നേതൃത്വത്തിൽ ഗാന്ധിമന്ത്രങ്ങൾ ഉരുവിട്ട് ഭാരതപ്പുഴയിലൂടെയാണ് ശാന്തിയാത്ര സംഘടിപ്പിക്കുക. ശാന്തിയാത്ര തിരുനാവായയിൽ എത്തിയശേഷം ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പുഷ്പാർച്ചനയും സർവമത പ്രാർഥനയും നടക്കും.

തുടർന്ന് രാവിലെ 10ന് നടക്കുന്ന ‘ഗാന്ധിയാണ് ലഹരി–ജീവിതമാണ് സന്ദേശം’ എന്ന വിഷയത്തിലുള്ള മദ്യവിരുദ്ധ സമ്മേളനം എം.പി.അബ്ദുസ്സമദ് സമദാനി എംപി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2ന് സർവോദയ സമ്മേളനം നടക്കും. വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം ഇ.ടി.മുഹമ്മദ്ബഷീർ എംപി ഉദ്ഘാടനം ചെയ്യും. 

ADVERTISEMENT

മേളയിൽ ഇന്ന്
 ∙രാവിലെ 10.00– കേളപ്പജി അനുസ്മരണം– തായാട്ട് ബാലൻ
 ∙വൈകിട്ട് 3.00– സാംസ്കാരിക സമ്മേളനം– എം.എം.നാരായണൻ
 ∙5.00– കേരളം സാമ്പത്തിക പ്രതിസന്ധി ഗാന്ധിയൻ പരിഹാരങ്ങൾ– സെമിനാർ
 ∙7.00– കലാപരിപാടികൾ