ഒരു പകൽ, തീപിടിച്ചത് 12 ഇടങ്ങളിൽ; നെട്ടോട്ടമോടി അഗ്നിരക്ഷാ സേനാംഗങ്ങൾ
പെരിന്തൽമണ്ണ∙ തീപിടിത്തത്തിൽ നെട്ടോട്ടമോടി ഇന്നലെ അഗ്നിരക്ഷാ സേന. 12 സ്ഥലങ്ങളിലാണ് ഇന്നലെ തീപിടിത്തം ഉണ്ടായത്. തൂത എടായ്‌ക്കൽ കൈനിപ്പറമ്പിൽ റബർഷീറ്റ് സൂക്ഷിച്ച ഷെഡിന് രാവിലെ 11നാണ് തീപിടിച്ചത്. ഇവിടെയുണ്ടായിരുന്ന 350 റബർ ഷീറ്റുകൾ കത്തിനശിച്ചു. ഷെഡിലുണ്ടായിരുന്ന മറ്റ് സാധന സാമഗ്രികളും കത്തിനശിച്ചു.

പെരിന്തൽമണ്ണ∙ തീപിടിത്തത്തിൽ നെട്ടോട്ടമോടി ഇന്നലെ അഗ്നിരക്ഷാ സേന. 12 സ്ഥലങ്ങളിലാണ് ഇന്നലെ തീപിടിത്തം ഉണ്ടായത്. തൂത എടായ്‌ക്കൽ കൈനിപ്പറമ്പിൽ റബർഷീറ്റ് സൂക്ഷിച്ച ഷെഡിന് രാവിലെ 11നാണ് തീപിടിച്ചത്. ഇവിടെയുണ്ടായിരുന്ന 350 റബർ ഷീറ്റുകൾ കത്തിനശിച്ചു. ഷെഡിലുണ്ടായിരുന്ന മറ്റ് സാധന സാമഗ്രികളും കത്തിനശിച്ചു. 12ന് ആനമങ്ങാട് മണലായ റോഡിൽ റബർ തോട്ടത്തിലാണ് തീപടർന്നത്. 50 സെന്റോളം വരുന്ന റബർ തോട്ടത്തിലാണ് തീപടർന്നത്. വെട്ടത്തൂരിൽ 50 ഏക്കറോളം സ്ഥലത്തെ ഫലവൃക്ഷത്തൈകളും റബറും കത്തിനശിച്ചു.
ഇതേസമയം പടപ്പറമ്പ്, മേലാറ്റൂർ, ചീരട്ടാമല എന്നിവിടങ്ങളിലും തീപിടിത്തം ഉണ്ടായി. വൈകിട്ടോടെയാണ് മാലാപറമ്പ് കുരിശുപള്ളിക്ക് സമീപം റബർതോട്ടത്തിൽ തീപിടിത്തം ഉണ്ടായത്. കോളജ് ക്യംപസിലെ റബർതോട്ടത്തിലെ വള്ളിപ്പടർപ്പിനാണ് തീ പടർന്നത്. പെരിന്തൽമണ്ണ ടൗൺഹാളിനടുത്തും മണ്ണാർമലയിലും ഉൾപ്പെടെ മറ്റു ചിലയിടങ്ങളിലും ചെറിയ തോതിൽ തീപിടിത്തം ഉണ്ടായി.
പെരിന്തൽമണ്ണയിലെ അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പുറമെ മലപ്പുറത്തുനിന്നും മണ്ണാർക്കാട് നിന്നുമുള്ള സംഘങ്ങളും രക്ഷാപ്രവർത്തനത്തിനെത്തി. പെരിന്തൽമണ്ണ സ്‌റ്റേഷൻ ഓഫിസർ എൽ.സുഗുണൻ, അസി. സ്‌റ്റേഷൻ ഓഫിസർ സാജു, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ മുഹമ്മദ് ഷിബിൻ, സഫീർ, കിഷോർ, സുജിത്ത്, നസീർ, ഗോപകുമാർ, മുരളി എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.